150 കിലോ ചന്ദനമരത്തടികളുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: 150 കിലോ ചന്ദനമരത്തടികളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ച് പരിധിയില്‍ വരുന്ന ആനപ്പാറ വനഭാഗത്തു നിന്നുമാണ മലപ്പുറം പുല്ലാറ കുന്നുമ്മല്‍വീട്ടില്‍ മുഹമ്മദ് അക്ബര്‍ (30), മലപ്പുറം പുല്ലാറ മൊയ്ക്കല്‍ വീട്ടില്‍ അബൂബക്കര്‍ (20), ആനപ്പാറ ചുണ്ടേല്‍ പൂക്കുന്നത്ത് വീട്ടില്‍ ബീരാന്‍കുട്ടി (28) എന്നിവര്‍ ചന്ദനമരത്തടികളുമായി പിടിലിയിലായത്. മരങ്ങള്‍ മുറിച്ച് കടത്തുന്നതിനുപയോഗിച്ച കെ.എല്‍ 52 ഡി 2044 നമ്പര്‍ സ്വിഫ്റ്റ് കാറും, മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പിടി കൂടിയിട്ടുണ്ട്. പിടികൂടിയ ചന്ദനത്തടികള്‍ക്ക് ഏകദേശം 150 കിലോയോളം തൂക്കം വരും. പിടിയിലായ പ്രതികള്‍ സ്ഥിരമായി ചന്ദനമോഷണ സംഘത്തിലുള്‍പ്പെട്ടരാണോ എന്നതും ഇവര്‍ക്ക് അന്തര്‍ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങള്‍ ഉണ്ടോയെന്നുളളതും അന്വേഷണത്തിലാണെന്നും സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷജ്‌ന പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയതു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ ഹരിലാല്‍.ഡി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സനില്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍. വിജയനാഥ്, എന്‍.ആര്‍. ഗണേഷ് ബാബു, സുരേഷ്.വി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആന്‍സണ്‍ ജോസ്, ദീപ്തി.എസ്, ഫോറസ്റ്റ് വാച്ചര്‍മാരായ കെ.സി. ബാബു, എസ്. രമ എന്നിവരും താല്‍ക്കാലിക വാച്ചര്‍മാരുമാണ് പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment