മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റില്‍

മാനന്തവാടി: വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപാ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്ന് പേരെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി.
തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25),പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍.(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 )എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്ട് കാറും കസ്റ്റഡിയിലെടുത്തു.പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ ,വിബിന്‍,സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി ,വനിതാ സിഇഒ ഷൈനി.കെ. ഇ, ഡ്രൈവര്‍ അബ്ദുറഹിം എം വി , തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment