മുകേഷ് അംബാനിക്കും കുടുംബത്തിനും ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ഫോണ്‍ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും താന്‍ കാണിച്ചുകൊടുക്കാമെന്ന ഭീഷണിയും ഫോണ്‍ സന്ദേശത്തിലുണ്ട്.

ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതന്‍ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു. ഇതിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Related posts

Leave a Comment