Connect with us
48 birthday
top banner (1)

Alappuzha

മണ്ണാറശ്ശാലയില്‍ ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍

Avatar

Published

on

ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയില്‍ ആയില്യം തൊഴുത് ആയിരങ്ങള്‍. കാറ്റിനു പോലും മഞ്ഞള്‍ മണം വാരി വിതറി ഭക്തജനങ്ങള്‍ ക്ഷേത്ര കാവിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ കണ്ണിനും മനസ്സിനും ശാന്തിയുടെ കുളിര്‍മ്മ. പുണര്‍തം നാളില്‍ ആരംഭിച്ച മഹോത്സവത്തിന് ഇന്നു പുലര്‍ച്ചെയാണ് നാന്ദി കുറിച്ചത്. മകം നാളില്‍ ആകാശ സര്‍പ്പങ്ങളെ സങ്കല്‍പ്പിച്ച് കാരണവര്‍ എം കെ പരമേശ്വരന്‍ നമ്പൂതിരി തട്ടിന്മേല്‍ നൂറും പാലും നടത്തിയതോടെ ഈ വര്‍ഷത്തെ ആയില്യ മഹോത്സവം സമാപിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ തുലാമാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നത്. അതു കൊണ്ട് തന്നെ ഭക്തജന ബാഹുല്യമായിരുന്നു ക്ഷേത്രത്തില്‍.
ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്രനട തുറന്ന് അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി ഇളയ കാര്‍ണവര്‍ എം.കെ കേശവന്‍ നമ്പൂതിരി ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. ആറ് മണിയോടെ ആയില്യ പൂജകള്‍ക്ക് തുടക്കമായി. വലിയമ്മ സാവിത്രി അന്തര്‍ജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ ആയില്യം ഉത്സവം കൂടിയായിരുന്നു. നാഗരാജാവിന്റെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാലയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയ്ക്ക് അമ്മ സാവിത്രി അന്തര്‍ജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഇരുന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. അമ്മയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ആയില്യം എഴുന്നള്ളത്ത് നടന്നത്. ഉച്ചപൂജയ്ക്ക് ശേഷം ഇളയകാര്‍ണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുളള തളത്തില്‍ ആയില്യം പൂജയ്ക്കുളള നാഗപത്മക്കളം വരച്ചു. കളം പൂര്‍ത്തിയായതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേതത്തിലെത്തി തുടര്‍ന്ന് ആയില്യം എഴുന്നള്ളത്ത് നടന്നു വലിയമ്മ സാവിത്രി അന്തര്‍ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്‍മാരായ എം.കെ കേശവന്‍ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും, ജയകുമാര്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്തേക്ക് എത്തി. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതോടെ അമ്മയുടെ കാര്‍മ്മികത്വത്തില്‍ ആയില്യം പൂജ ആരംഭിച്ചു. നൂറുംപാലും, ഗുരുതി, തട്ടിന്‍മേല്‍ നൂറുംപാലും ഉള്‍പ്പടെയുള്ള ആയില്യം പൂജകള്‍ അര്‍ദ്ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവര്‍ തട്ടിന്മേല്‍ നൂറുംപാലും നടത്തി. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദര്‍ശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ പൂര്‍ത്തിയായി.
അനന്തന്‍ – വാസുകി ചൈതന്യങ്ങള്‍ കുടികൊള്ളുന്ന മണ്ണാറശ്ശാലയിലെ ആയില്യം എഴുന്നള്ളത്താണ് പ്രസിദ്ധം. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കുടിയിരിക്കുന്നത് വാസുകിയും നിലവറയിലുള്ളത് അനന്തനും. ഇവര്‍ ഇരുവരും അദ്വൈത ഭാവത്തിലെത്തുന്ന മുഹൂര്‍ത്തമാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടന്ന എഴുന്നള്ളത്ത്.

Alappuzha

ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ

Published

on


ആലപ്പുഴ: ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കി.

‘എന്നോട് ഒരു റിപ്പോര്‍ട്ട് പോലും ചോദിക്കാതെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്. പൊതുമരാമത്ത് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്ത രീതി അസാധാരണം. സാധാരണക്കാര്‍ക്ക് വേണ്ടി നിന്നതില്‍ അഭിമാനമുണ്ട്. ആലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്’, അദ്ദേഹം പറഞ്ഞു.

Advertisement
inner ad

സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ചതിനാണ് എച്ച് സലാം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊളിച്ചത്. തുടര്‍ന്ന് എച്ച് സലാമിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം നാലുപേര്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊളിച്ചുവെന്നാണ് പരാതി. എ സി റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്‍ പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാതെ വന്നതോടെയാണ് മതില്‍ പൊളിക്കേണ്ടിവന്നതെന്നാണ് സലാം പറയുന്നത്.

Advertisement
inner ad
Continue Reading

Alappuzha

ചേർത്തലയില്‍ മരിച്ച സജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തല്‍

Published

on

ആലപ്പുഴ: ചേർത്തലയില്‍ മരിച്ച സജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തല്‍.തലയ്ക്ക് പിന്നില്‍ പൊട്ടലുണ്ട്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.

അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛൻ സോണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തലയ്ക്ക് പിന്നിലെ മുറിവാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മകളുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മര്‍ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി. സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്.

Advertisement
inner ad

ജനുവരി 8ന് രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് സോണിയും സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതിവീണ് പരിക്കേറ്റന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്പതിന് സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.

പ്രേമിച്ച്‌ വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്,റവന്യു വകുപ്പിന്റെ അനുമതി വാങ്ങിയാണ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തത്.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. ചാരുംമൂട് സ്‌മിതാ നിവാസിൽ ശ്രാവിൺ ഡി. കൃഷ്‌ണ (11) ആണ് മരിച്ചത്. രണ്ടാഴ്‌ച മുമ്പ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ തെരുവുനായ കടിച്ചകാര്യം ശ്രാവിൺ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured