Connect with us
48 birthday
top banner (1)

Alappuzha

ആയിരങ്ങള്‍ ഒഴുകിയെത്തുന്നു: മുല്ലയ്ക്കല്‍ ചിറപ്പ് മഹോത്സവത്തിലലിഞ്ഞ് ആലപ്പുഴ

Avatar

Published

on


ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോള്‍ നഗരം തിരക്കിലമര്‍ന്നു. ക്രിസ്തുമസ് അവധിക്കായി സ്‌കൂളുകളും കോളജുകളും അടച്ചതോടെ വന്‍ ജനാവലിയാണ് നഗരത്തിലേയ്‌ക്കെത്തുന്നത്. വൈകുന്നേരമാകുമ്പോള്‍ അളുകളുടെ കുത്തൊഴുക്കാണ്. സാധനങ്ങള്‍ മേടിച്ചു കൂട്ടാനെത്തുന്നവരുടെ എണ്ണവും കുറവല്ല. കുടുംബ സമേതമാണ് ആളുകള്‍ ചിറപ്പിനെത്തുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് പുറമേ വമ്പന്‍ മേളകളും ചിറപ്പിന്റെ ഭാഗമായി ഒരുങ്ങിയിട്ടുണ്ട്. മുല്ലയ്ക്കല്‍ ചിറപ്പിന്റെ പ്രധാന ആകര്‍ഷണം കൂറ്റന്‍ ഗോപുരങ്ങളും അവയുടെ വൈദ്യുതി ദീപാലങ്കാരങ്ങളുമാണ്. ഇതിനൊപ്പം വഴിയോരങ്ങളിലെ തോരണങ്ങള്‍ അടക്കം മറ്റ് അലങ്കാരങ്ങള്‍ നയന മനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്. എ.വി.ജെ. ജംഗ്ഷനിലും കിടങ്ങാംപറമ്പ് സ്റ്റാച്യൂ ജംഗ്ഷനിലുമാണ് അലങ്കാര ഗോപുരമുള്ളത്. സീറോ ജങ്ഷന്‍ മുതല്‍ കിടങ്ങാംപറമ്പ് വരെ വഴിയോരക്കച്ചവടങ്ങളും നിറഞ്ഞിട്ടുണ്ട്.രാത്രികാലത്ത് തെരുവിലൂടെ നടന്ന് ചിറപ്പ് ആസ്വദിക്കാനാണ് മുല്ലയ്ക്കലിലേക്ക് ആളുകള്‍ എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വിവിധയിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും ഫലത്തിലാകുന്നില്ല. ചിറപ്പിന്റെ മാറ്റ് കൂട്ടാന്‍ പോപ്പി ഗ്രൗണ്ടിലെ കാര്‍ണിവലില്‍ ആഘോഷത്തിന് വര്‍ണമേകാന്‍ വിവിധ റൈഡുകളുണ്ട്. കുട്ടികളുടെ വിവിധങ്ങളായ റൈഡുകളാണ് ഏറെയും. ഇതിനൊപ്പം വിനോദത്തിനായി ആകാശക്കപ്പലും പെറ്റ്‌ഷോയുമുണ്ട്. വിവിധയിനം പ്രാവുകള്‍, ചൈനീസ് പേര്‍ഷ്യന്‍ പൂച്ചകള്‍, കുതിര, അപൂര്‍വയിനം തത്തകള്‍ എന്നിവയുമുണ്ട്.അവധി ദിവസങ്ങളിലേക്ക് വഴിമാറുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നഗരസഭയുടെ ലേലത്തില്‍ പിടിച്ചെടുത്ത കടകള്‍ ഇടനിലക്കാര്‍ വഴി വന്‍തുകക്ക് കൈമാറുന്നതായും പരാതിയുണ്ട്. പലതരം പലഹാരങ്ങള്‍, വര്‍ണബലൂണുകള്‍, ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ വില്‍പനയും സജീവം. കരിമ്പിനും കരിമ്പ് ജ്യുസിനും ആവശ്യക്കാര്‍ ഏറെയാണ്. മുന്‍വര്‍ഷങ്ങളില്‍ 50 രൂപക്ക് കിട്ടിയിരുന്ന കരിമ്പിന് ഇക്കുറി 80-100 രൂപയാണ് വില.കോവിഡിന് മുമ്പുള്ള ഏതാനും വര്‍ഷങ്ങളില്‍ ചിറപ്പിന്റെ പ്രധാന ഇനമായ കാര്‍ണിവല്‍ നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ മരണക്കിണര്‍ ഉള്‍പ്പടെയാണ് മുല്ലയ്ക്കല്‍ പോപ്പി ഗ്രൗണ്ടില്‍ കാര്‍ണിവല്‍ പുനരാരംഭിച്ചത്. 70 രൂപയാണ് റൈഡുകള്‍ക്ക് ഈടാക്കുന്നത്. കൂടാതെ ജയന്റ് വീല്‍, ട്രെയിന്‍, കപ്പലാട്ടം, കുട്ടികളുടെ വിവിധ റൈഡുകള്‍ എന്നിവയുമുണ്ട്. ഇഗ്വാന മുതല്‍ വിചിത്രയിനം പക്ഷി മൃഗാദികളുടെ പ്രദര്‍ശനം കാണാനും ധാരാളം പേര്‍ എത്തുന്നുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍

Published

on


ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.

Advertisement
inner ad
Continue Reading

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Alappuzha

ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പെട്ടല്‍ ദുരന്തബാധിതര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisement
inner ad

ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Featured