രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിയില്ല,യുപിയിൽ പുതിയ നിയമം

ലഖ്‌നൗ: ജനസംഖ്യ വർധനവ് നിയന്ത്രിക്കാനായി ഉത്തർപ്രദേശിൽ പുതിയ നിയമം. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ സബ്‌സിഡിയോ സർക്കാർ പദ്ധകളിൽ നിന്നുള്ള സഹായമോ ലഭിക്കില്ലെന്ന് പുതിയ നിയമത്തിൽ പറയുന്നു. രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാനോ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ സാധിക്കില്ലെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.

ജൂലൈ 19ന് മുൻപായി ഉത്തർപ്രദേശ് പോപ്പുലേഷൻ ബിൽ 2021നെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്ന് ഉത്തർപ്രദേശ് ലോ കമ്മീഷൻ അറിയിച്ചു.
നിയമം പ്രാബല്യത്തിലായതിന് ശേഷം രണ്ട് കുട്ടികൾക്ക് മുകളിലുള്ളവർക്ക് സർക്കാർ ജോലിയിൽ പ്രൊമോഷൻ ഉണ്ടാകില്ലെന്നും റേഷൻ കാർഡ് കുടുംബത്തിലെ നാലുപേർക്ക് മാത്രമായി ചുരുക്കുമെന്നും കരട് നിയമത്തിൽ പറയുന്നു.

ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഒരു വർഷത്തിന് ശേഷം ബിൽ നിലവിൽ വരും. രണ്ട് വിവാഹം കഴിച്ചവരെ ഓരോ കുടുംബങ്ങളായി പരിഗണിക്കും.ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാനുള്ള സർക്കാർ പദ്ധതിയെ പിന്തുണച്ച്‌ വന്ധ്യംകരണം നടത്തുന്നവർക്ക് പ്രത്യേക ആനൂകൂല്യങ്ങൾ നൽകുമെന്നും ബില്ലിൽ പറയുന്നു. വീട് വാങ്ങുന്നതിനും വയ്ക്കുന്നതിനും ലോണുകൾ, കറന്റ്, വാട്ടർ ബില്ലുകളിൽ ഇളവ് എന്നിവയാണ് ആനുകൂല്യങ്ങളെന്നും കരടിൽ പറയുന്നു.ഒരുകുട്ടി മാത്രമുള്ളയുള്ളവർ വന്ധ്യംകരണം ചെയ്യുകയാണെങ്കിൽ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകും.
ഐഐഎം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർക്ക് അഡ്മിനിഷന് മുൻഗണന നൽകുമെന്നും സർക്കാർ ജാലിയിൽ മുൻഗണന നൽകുമെന്നും കരടിൽ പറയുന്നു.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരുകുട്ടി മാത്രമുള്ള കുടുംങ്ങൾ വന്ധ്യംകരണം നടത്തുകയാണെങ്കിൽ, ആൺകുട്ടിക്ക് 80,000 രൂപയും പെൺകുട്ടിക്ക് ഒരുലക്ഷം രൂപയും നൽകുമെന്നും കരടിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വരുമ്പോൾ രണ്ടിൽ കൂടുതൽ കുട്ടികളുള്ള സർക്കാർ ജീവനക്കാർ ഈ നിയമം തെറ്റിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ബില്ലിന്റെ കരടിൽ പറയുന്നു.

Related posts

Leave a Comment