Kerala
എം.ടി പറഞ്ഞത് ആരെക്കുറിച്ചെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണാധികാരികളെക്കുറിച്ച് എം.ടി വാസുദേവൻ നായർ പറഞ്ഞത് കാലിക പ്രാധാന്യമുള്ള കാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ആരാധകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മൾ നിൽക്കേണ്ടതെന്നും യഥാർത്ഥത്തിൽ ജനങ്ങളോടൊപ്പം, ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം, നാടിന്റെ പ്രശ്നങ്ങളോടൊപ്പം നാടിനെ സ്നേഹിക്കുന്ന, നാടിനെ സേവിക്കുന്ന പ്രവർത്തനത്തോടൊപ്പം നിൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അവരാണ് ഇത് ശ്രദ്ധിക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എം.ടി ഉന്നം വെയ്ക്കുന്നത് ഈ രണ്ടു ഭരണാധികാരികളെയുമാണ്. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. സ്തുതി പാഠകരുടെയും ആരാധകരുടെയും പുകഴ്ത്തലുകൾക്ക് മുൻപിൽ നമ്മുടെ ഭരണാധികാരികൾ നിൽക്കുകയാണ്. പുകഴ്ത്തിയാൽ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കണം. ഇത് കേരളത്തിൽ ഒരു കാലത്തും കാണാത്ത പ്രതിഭാസമാണ്. നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഈ പുകഴ്ത്തലുകൾ കേൾക്കുന്നവരാണ്. ഇ എം എസ് വേറിട്ട രീതിയിൽ പ്രവർത്തിച്ച ഒരു നേതാവാണ്. അദ്ദേഹത്തിനെ മാതൃകയാക്കാൻ കമ്യൂണിസ്റ്റ് നേതാക്കന്മാർ വരുന്നില്ല എന്ന് എം ടി ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. ജ്ഞാനപീഠം ജേതാവായ എം ടി കേരളത്തിന്റെ പൊതുസ്വത്താണ് അഭിമാനമാണ്. അദ്ദേഹം വേദിയിലിരുത്തി ഇത്രയെങ്കിലും പറഞ്ഞത് പിണറായി വിജയൻ മനസ്സിലാക്കും എന്ന് കരുതുന്നു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കും ജീർണ്ണതക്കും എതിരെ സംസാരിച്ച എംടിയെ അഭിനന്ദിക്കുന്നു. സാഹിത്യ നായകന്മാർ ആദ്യമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോൾ ഭയം മൂലം മൗനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Featured
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി
:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.
മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.
2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Cinema
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖമാണ് മാഞ്ഞുപോകുന്നത്.
Ernakulam
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി. സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചു
എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login