ദിലീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം -അഡ്വ. ബിന്ദുകൃഷ്ണ

ഉദ്യോഗസ്ഥ പീഡനംമൂലം ആത്മഹത്യ ചെയ്ത വാട്ടര്‍ അതോറിറ്റി ജീവനക്കാരനും ഐഎന്റ്റിയുസി ഭാരവാഹിയുമായിരുന്ന ദിലീഷിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു.

ദിലീഷ് ആത്മഹത്യ ചെയ്തിട്ട് 5 ദിവസം പിന്നിടുമ്പോഴും യാതൊരു നടപടിയും പോലീസ് സ്വീകരിക്കാത്തത് വേദനാജനകമാണ്. ദിലീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. അതില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയന്‍ – രാഷ്ട്രീയ ബന്ധമാണ് പോലീസിനെ പിന്നോട്ട് വലിക്കുന്നതെന്ന് ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.

ദിലീഷിന്റെ ബന്ധുക്കളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറാകത്തില്‍ അട്ടിമറി സംശയിക്കേണ്ടിയിരിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി അടിയന്തിരമായി അനന്തര നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു

Related posts

Leave a Comment