Connect with us
top banner (3)

Kerala

‘വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ.. ഐസക് സാറേ’

Avatar

Published

on

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസകിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയത്തില്‍ സിപിഐഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം. ഐജിഎസ്ടി കണക്കുകള്‍ ഉള്‍പ്പടെ പുറത്ത് കൊണ്ടുവന്നത് ഇതിന് വേണ്ടിയാണെന്നും വാദം ഇനിയും തുടരാമെന്നും തോമസ് ഐസക്കിനോട് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഐസക് സാറേ..

അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ..

Advertisement
1000x200 PX MALAYALI DCTR MDX-02-02

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ..

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു..

പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും..

Advertisement
1000x200 PX MALAYALI DCTR MDX-02-02

അപ്പോ വാദം ഇനിയും തുടരാം..

Now its your turn..

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

Published

on

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. രാത്രി 8:56 നാണ് റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കെ.കരുണാകരൻ്റെ ഇളയ സഹോദരൻ ദാമോദര മാരാർ അന്തരിച്ചു

Published

on

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊന്നാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ നടക്കും.

Continue Reading

Kerala

പൊലീസ്-ഗുണ്ടാ കൂട്ട് കെട്ട് രാഷ്ട്രീയ പിന്തുണയോടെയെന്ന് കോൺഗ്രസ്

Published

on

കൊച്ചി: കേരളത്തിൽ പൊലീസ് ഏത് ഗുണ്ടയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ഗുണ്ടകൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ പിൻബലത്തോടെയാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സൽക്കാരങ്ങളിൽ പോലും പരസ്യമായി പങ്കെടുക്കാൻ പൊലീസിന് ധൈര്യം നൽകുന്നത്. ഗുണ്ടകൾക്ക് വേണ്ടി പൊലീസിനോട് ശുപാർശ ചെയ്യുന്ന ഭരണകക്ഷി നേതാക്കൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് പരിപൂർണ പരാജയമാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും ഗുണ്ടകളെ നേരിടുന്നത് പോലെ പെരുമാറുന്ന പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം കൊടുക്കുകയാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചത് സി പി എമ്മാണ്. ഗുണ്ടയുടെ സൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഗുണ്ടകളുടെ സേവകരായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Continue Reading

Featured