Connect with us
inner ad

National

കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള

Avatar

Published

on

മണിപ്പൂരിൽ നടന്ന നിർഭാഗ്യകരമായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. ഈ സംഭവത്തിൽ തനിക്ക് അതീവ ഖേദവും ദുഖവും ഉണ്ട്. കേന്ദ്രസർക്കാർ ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ഇറോം ശർമിള പറഞ്ഞു.

സംഭവം അറിഞ്ഞപ്പോൾ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ് ഇറോം ശർമിള പറഞ്ഞു. അതേസമയം, കേസിൽ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിൽ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് നടപടിയെടുക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതേസമയം, തെളിവുകളുടെ അഭാവത്തെ തുടർന്നാണ് നടപടിയെടുക്കുവാൻ വൈകിയതെന്നാണ് തൗബൽ എസ്പി സച്ചിദാനന്ദ പറയുന്നത്. എന്നാൽ, സംഭവ സമയത്ത് ചില പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിൽ ഒരാൾ പറഞ്ഞതായി ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി എത്തിച്ചതെന്ന് ആരോപണം

Published

on

വയനാട്ടിലെ ബത്തേരിയിൽനിന്ന് 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് പറഞ്ഞു.

ബിജെപി വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യുഡിഎഫും എൽഡിഎഫും ആരോപിച്ചു. ഭക്ഷ്യക്കിറ്റുകൾ എന്തിനുവേണ്ടി ആണെന്നോ എവിടെക്കുള്ളതാണെന്നോ അറിയില്ലെന്ന് പിഡിയോകൂടിയ ലോറി ഡ്രൈവർ പറഞ്ഞു. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ആവശ്യമായ സാധനങ്ങളെല്ലാം തന്നെ കിറ്റിലുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ജാതി സെൻസസ് ജീവിത ലക്ഷ്യം;’ രാഹുൽ ഗാന്ധി

Published

on

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ജാതി സെൻസസെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിൽ മുന്നോട്ടുവെച്ച ജാതി സെൻസസ്, മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. ദളിത്, ഒബിസി മറ്റ് പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ രാജ്യത്തെ 90% ആളുകളും അനീതി നേരിടുന്നു. അതിസമ്പന്നരെ സഹായിക്കാൻ മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് സാധാരണക്കാരായ ആളുകൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആർക്കും അത് തടയാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എക്സറെയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

മാപ്പപേക്ഷ; പരസ്യം നൽകി പതഞ്‌ജലി

Published

on

സുപ്രീം കോടതി നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്നത്തെ പത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം വലുതായാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് വലുതായി പരസ്യം നൽകിയിരിക്കുന്നത്.

പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലിയുടെ പേരിലുമാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ. ദിവസം നൽകിയ പരസ്യങ്ങൾ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പതഞ്‌ജലി പരസ്യങ്ങൾക്ക് നൽകുന്ന വലുപ്പത്തിലാണോ മാപ്പപേക്ഷ നൽകിയതെന്നും പരസ്യത്തിന്റെ കോപ്പി ഹാജരാക്കാത്തതിനെയും കോടതി ശകാരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൾ വലുപ്പത്തിലുള്ള പരസ്യം നൽകിയിരിയ്ക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured