Connect with us
48 birthday
top banner (1)

Featured

ഇത് മണിപ്പൂരിന്റെ മാത്രം വേദനയല്ല ഇന്ത്യയുടെ വേദന; രാഹുൽ ഗാന്ധി

Avatar

Published

on

ഇംഫാല്‍: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകൾ ഹൃദയഭേദഗമെന്ന് രാഹുൽ ഗാന്ധി. ഇത് മണിപ്പൂരിന്റെ മാത്രം വേദനയല്ല ഇന്ത്യയുടെ വേദനയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. മണിപ്പൂര്‍ ജനതക്ക് ഏതെങ്കിലും തരത്തില്‍ സമാധാനം നല്‍കാന്‍ കഴിയുമെങ്കില്‍ താന്‍ അതിന് ശ്രമിക്കുമെന്നും മണിപ്പൂർ ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

കണ്ടുമുട്ടിയവരുടെയെല്ലാം മുഖത്ത് നിലവിളിയാണുള്ളത്. ഹൃദയഭേദകമായ കാഴ്ചയാണ് ചുറ്റും. എല്ലാ ഉദ്യമങ്ങളും സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ളതായിരിക്കണം. കാമ്പുകളിലെ സാഹചര്യവും മെച്ചപ്പെടേണ്ടതുണ്ട്. കാമ്പുകളില്‍ ഭക്ഷണവും മരുന്നും ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. രാഹുല്‍ പറഞ്ഞു.

Advertisement
inner ad

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. 10 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുണൈറ്റഡ് നാഗ കൗണ്‍സില്‍ നേതാക്കള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ എന്നിവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മെയ്തെയ് മേഖലയായ മൊയ്റായില്‍ എത്തിയിരുന്നു. റോഡ് മാര്‍ഗം മെയ്റായിലേക്ക് പോകാന്‍ തടസ്സം നേരിട്ടതിനാല്‍ ഹെലികോപ്റ്ററിലായിരുന്നു യാത്ര.

Advertisement
inner ad

Featured

ജോയിയുടെ മരണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം സംസ്ഥാനത്തെ മാലിന്യ പ്രശ്നം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അതിനെ പരിഹസിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ നടത്തിയിട്ടില്ല. മാലിന്യം സംസ്കരിക്കാൻ വ്യക്തമായ നടപടിക്രമങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ജോയിയെ കാണാതായതുമായി ബന്ധപ്പെട്ട് എത്ര ടൺ മാലിന്യമാണ് അവിടെനിന്നും നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടത് സർക്കാരാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തത് സമ്പൂർണ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. ശനിയാഴ്ചയാണ് ജോയിയെ കാണാതായത്.

48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 3 ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

Advertisement
inner ad

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured