ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല ; കൈരളി ടിവിക്കെതിരെ വിമർശനവുമായി നടി ശ്രിന്ദ

കൊച്ചി: നടിമാരായ ശ്രിന്ദ, ഗോപിക രമേശ്, എസ്തർ തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെ അധിക്ഷേപിക്കുന്ന രീതിയിൽ അവതരിപ്പിച്ച കൈരളി ചാനൽ പരിപാടിയ്ക്ക് നേരെ വിമർശനം. ചാനലിന്റെ ഹാസ്യ പരിപാടിക്കെതിരെയാണ് വിമർശനം ഉയരുന്നത്. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്രിന്ദ.

ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകൾ ചാനലിൽ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം: ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും (ഏതാണ്ട്) ടോക്സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാൻ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങൾക്കായി പൊരുതുമ്പോൾ, സ്വന്തം ശരീരത്തെ സ്നേഹിക്കാൻ എല്ലാവർക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവർത്തിക്കുമ്പോൾ, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മൾ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

സത്യത്തിൽ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാൻ താൽപര്യമില്ല (കാരണം ഇത് അർഹിക്കുന്നില്ലെന്നത് തന്നെ). പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാൾ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചർച്ചകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഒരു സ്ത്രീയും പെൺകുട്ടിയും വളരാൻ പാടില്ല.

കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകൾ ചാനലിൽ കൊടുക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്. കണ്ടന്റുകളെക്കുറിച്ച് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാൻ സാധിക്കുന്ന പ്ലാറ്റ്ഫോമായിരിക്കുമ്പോൾ. ഇതുപോലെയുള്ള പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ.

എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈൽ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അതിക്രമിച്ചിരിക്കുകയാണ്. ആൺകുട്ടികളേ പെൺകുട്ടികളേ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്സ്പ്രസ് ചെയ്യുക,ഇവിടെയിതാ ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കാൻ പഠിക്കുകയാണ്, എന്റെ പ്രിയപ്പെട്ട കലയുടെ, ഫാഷനിലൂടേയും സിനിമയിലൂടേയും എന്നെ എക്സ്പ്രസ് ചെയ്യാൻ ശ്രമിക്കുകയാണ്. ആർക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങൾ നിർത്താൻ പോകുന്നില്ല. അതുകൊണ്ട്. ഫോട്ടോഷൂട്ടുകൾ നിർത്താൻ പോകുന്നില്ല. ഒരു റാണിയെന്ന നിലയിൽ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവർക്കും ഇന്നത്തേക്ക് നന്ദി.

Related posts

Leave a Comment