തിരുവഞ്ചൂരിന് ഭീഷണി കത്ത്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവും, എം.എൽ.എ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമകത്ത്. എം.എൽ.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. 10 ദിവസത്തിനകം രാജ്യം വിട്ടിലെങ്കിൽ കൂടുംബത്തെ ഉൾപ്പടെ ഉന്മൂലനം ചെയ്യുമെന്നാണ് ഭീഷണി. കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനെ തുടർന്ന് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമാണെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്ത് ടി.പി വധകേസിൽ പെട്ട പ്രതികളുടെ പ്രതികാരനീക്കമാകാമെന്നാണ് തിരുവഞ്ചൂർ പ്രതികരിച്ചത്.

Related posts

Leave a Comment