Connect with us
48 birthday
top banner (1)

Kuwait

കോട്ടയം ഫെസ്റ്റ് ഇന്ന് : തിരുവഞ്ചൂർ എത്തിചേർന്നു !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ‘കോട്ടയം ഫെസ്റ്റ്’ ഇന്ന് വൈകുന്നേരം നാലു മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ അരങ്ങേറും. പ്രത്യേക അതിഥികളായ മുൻ മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണ എം എൽ ഏ യും ഓർച്ചസ്ട്ര അവതരിപ്പിക്കുന്നവരും കുവൈറ്റിൽ എത്തിച്ചേർന്നു.
സെൻട്രൽ സ്‌കൂളിൽ ഇന്ന് വൈകീട്ട് ആരംഭിക്കുന്ന കോട്ടയം ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.കോവിഡ് കാലത്ത് ശ്രദ്ധേയമായ സേവനം കാഴ്ച വെച്ച ജില്ലയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമാണ്
. സംഗീത പ്രേമികൾക്കായി അരുൺ ഗോപൻ, ദിവ്യ മേനോൻ, ഷിമോൺ ജാസ്മിൻ റഷീദ്, ഗൗതം വിൻസെന്റ് എന്നിവർ ചേർന്ന് തീർക്കുന്ന ലൈവ് മ്യൂസിക് കോൺസെർട് കോട്ടയം ഫെസ്റ്റിന്റെ മാസ്റ്റർ പീസ് ഐറ്റം ആയിരിക്കും. സംഘടനാ അംഗങ്ങളുടെയും മറ്റു ഗ്രുപ്പുകളുടെയും നൃത്ത കലാ പരിപാടികളുമുണ്ടാവും.

ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ അനൂപ് സോമൻ, ജസ്റ്റിൻ ജെയിംസ്, സുമേഷ് ടി എസ് എന്നിവർക്ക് പുറമെ പ്രോഗ്രാം കൺവീനർ ഡോജി മാത്യു, വ്യസനിത വേദി ചെയർപേഴ്സൺ സിനി നിജിൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

Published

on

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി  അസോസിയേഷൻ കുവൈറ്റ് (കോഡ് പാക് ) 2024  – 2025 കാലയളവിലേക്കുള്ള ഭരണ സമിതിയെ  തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനൂപ് സോമന്റെ   അദ്ധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് ‌ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സുമേഷ് ടി എസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് അരുൺ രവി , ജിജോ ജേക്കബ് കുര്യൻ എന്നിവർ  വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2024  -2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ പ്രസിഡന്റ്  ഡോജി മാത്യു, ജനറൽ സെക്രട്ടറി സുമേഷ് ടി എസ് , ട്രഷറർ പ്രജിത്ത് പ്രസാദ് , രക്ഷാധികളായി  ജിയോ തോമസ്,ബിനോയ് സെബാസ്റ്റ്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായി , സി എസ്‌ ബത്താർ, ജിജോ ജേക്കബ് കുര്യൻ, അരുൺ രവി, ജസ്റ്റിൻ ജെയിംസ്, വിജോ കെ.വി, എന്നിവരെയും നിജിൻ ബേബി , ജിത്തു തോമസ്  (വൈസ് പ്രസിഡന്റ്‌ ) റോബിൻ ലൂയിസ്, ഷൈജു എബ്രഹാം ( ജോയിന്റ് സെക്രട്ടറി), സിജോ കുര്യൻ (ജോയിന്റ് ട്രഷറർ ), ഭൂപേഷ് റ്റിറ്റി (ചാരിറ്റി കൺവീനർ ), ജോസഫ് കെ.ജെ , ബീന വർഗീസ്  (ജോയിന്റ് ചാരിറ്റി കൺവീനർ) ,ഏരിയ കോർഡിനേറ്റർമാർ പ്രദീപ് കുമാർ (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ  ), അനിൽ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), അബ്ദുൽ ജലീൽ  (സാൽമിയ,ഹവല്ലി),ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കൺവീനർ വിപിൻ നായർ ‌, മഹിളാ ചെയർപേഴ്സൺ സെനി നിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ : അനൂപ് സോമൻ,രതീഷ് കുമ്പളത്ത്, പ്രസാദ് സി നായർ , ദീപു ഗോപാലകൃഷ്ണൻ, ജോജോ ജോർജ് , സുബിൻ ജോർജ്, ഷൈൻ ജോർജ് ,സിബി പീറ്റർ,ബിനു യേശുദാസ്, മനോജ് ഇത്തിത്താനം, സിജോമോൻ ജോസഫ് , ജിജുമോൻ , അഖിൽ വേണുഗോപാൽ , പ്രവീൺ ,സുഭാഷ് , ടിബാനിയ, ഷെലിൻ ബാബു, സിസി ആനി ജോൺ , രശ്മി രവീന്ദ്രൻ, രജിത വിനോദ് , സവിത രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement
inner ad
Continue Reading

Kuwait

അബ്ബാസിയയിൽ മെട്രോ മെഡിക്കൽ ഫെബ്രുവരി 23 ന് ഉദ്ഘാടനം ചെയ്യപ്പെടും!

Published

on

കുവൈറ്റ് സിറ്റി : സ്വകാര്യ മേഖലയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ 6 – മത് ബ്രാഞ്ച്അബ്ബാസിയയിൽ ഫെബ്രുവരി 23 ന് വൈകുന്നേരം 3 മണിക്ക് ഉദ്‌ഘാടനം ചെയ്യപ്പെടും. അബ്ബാസിയയിൽ ഇന്ത്യൻ എംബസി ഔട്ട് സൗർസിങ്‌ കേന്ദ്രത്തോട് ചേർന്ന കെട്ടിടത്തിലാണ് പുതിയ ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളുടെ കുവൈറ്റിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, മന്ത്രിമാർ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ ,അമേരിക്കൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ ,ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മെട്രോയുടെ 7 – മത്തെ ഫാർമസിയായ ജലീബ് മെട്രോ ഫാർമസി ഉദ്ഘാടനവും അന്നേ ദിവസം ഉണ്ടാവുമെന്നും ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു അറിയിച്ചു. പുതിയ ബ്രാഞ്ചിൽ ഇൻറ്റേർണൽ മെഡിസിൻ,പീഡിയാട്രിക്സ് ,ഒബി & ഗൈനക്കോളജി, ഡർമറ്റോളജി , കോസ്‌മോറ്റോളജി ആൻഡ് ലെസർ , ഓർത്തോപീഡിക്സ്, സ്പെഷ്യലൈസ്ഡ് ഡെന്റൽ, ,റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സേവനങ്ങളും ഉണ്ടായിരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ചു 3 മാസത്തെ വിവിധ ഓഫറുകൾ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ പ്രഖ്യാപിച്ചു. സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് വെറും 2 ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50% വരേയ്ക്കും ഡിസ്‌കൗണ്ടും നൽകുമെന്ന് ഇത് സംബന്ധിച്ച് ദജീജ് ൽ മെട്രോ ഗ്രൂപ്പ് പുതുതായി ആരംഭിച്ച കോർപ്പറേറ്റ് ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു.

Advertisement
inner ad

താമസിയാതെ മഹ്‌ബൂല ,ജഹ്‌റ, കുവൈറ്റ്‌ സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്നും സൂപ്പർ മെട്രോ സാല്മിയയിൽ മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ എം ആർ ഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു. മെട്രോ എക്സ്പ്രസ്സ്‌ ബ്രാഞ്ചുകളിൽ നിന്നും മറ്റു സ്പെഷ്യലിസ്റ്റ്‌ ബ്രാഞ്ചുകളിലേക്ക് റെഫർ ചെയ്യപ്പെടുന്ന ആളുകൾക്ക് വാഹനസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്നെർസ് ആയ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ,ഡോ. രാജേഷ് ചൗദരി ,ജനറൽ മാനേജർ ഫൈസൽ ഹംസ ,ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

Kuwait

പ്രവാസി പുരസ്‌കാര ജേതാവ് വർഗ്ഗീസ് പുതുകുളങ്ങരക്ക് എയർപോർട്ടിൽ സ്വീകരണം നൽകി!

Published

on


കുവൈറ്റ് സിറ്റി : വീക്ഷണം പ്രവാസി പുരസ്‌കാരം നേടി തിരിച്ചെത്തിയ ഒഐസിസി കുവൈറ്റ് പ്രസിഡന്റ് ശ്രീ വർഗ്ഗീസ് പുതുകുളങ്ങരക്ക് ഒഐസിസി നേതാക്കളും പ്രവർത്തകരും ചേർന്ന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി. വീക്ഷണം ദിനപ്പത്രത്തിന്റെ 48 – മത് വാർഷികത്തോടനുബന്ധിച്ച് എറണാകുളം ശ്രീ ഗോകുലം ഹോട്ടലിൽ നടന്ന പുരസ്‌കാര മേളയിൽ വെച്ച് കർണ്ണാടക ഊർജ്ജ മന്ത്രിയും കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗവുമായ ശ്രീ കെ ജെ ജോർജ് ആണ് ശ്രീ വർഗീസ് പുതുകുളങ്ങരക്ക് അവാർഡ് സമ്മാനിച്ചത്.


പ്രമുഖ എഴുത്തുകാരി ഡൊ. എം ലീലാവതി ക്ക് സി പി ശ്രീധരൻ സർഗ്ഗ ശ്രേഷ്ഠ അവാർഡും അഗതികൾക്കായി വീടൊരുക്കുന്നതിൽ കാരുണ്യത്തിന്റെ ദീപമായ സിസ്റ്റർ ലിസി ചക്കാലക്കൽനു ഉമ്മൻ ചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്കാരവും പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രി ആർ രാജഗോപാലിന് വീക്ഷണം മാധ്യമ പുരസ്കാരവും തദവസരത്തിൽ നൽകുകയുണ്ടായി. ശ്രീമതി മറിയാമ്മ ഉമ്മൻ ആയിരുന്നു സിസ്റ്റർ ലിസി ചക്കാലക്കലിന് ഉമ്മൻ‌ചാണ്ടി യുടെ പേരിലുള്ള അവാർഡ് സമ്മാനിച്ചത്. വീക്ഷണം ജീവനക്കാരനായിരുന്ന ശ്രി പി മുഹമ്മദലിക്ക് ലൈഫ് ടൈം അക്ചീവ്മെന്റ് അവാർഡ് , ഐ ടി – വ്യവസായ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സർവ്വശ്രീ ഷിജോ കെ തോമസ്, ആന്റണി വൈദ്യർ, എൻ ജഹാംഗീർ, ജെബി കെ ജോൺ എന്നിവർക്ക് ബിസിനസ് എക്സല്ലൻസ് അവാർഡുകളും നല്കപ്പെടുകയുണ്ടയി.

Advertisement
inner ad

വീക്ഷണം മാനേജിങ് ഡയറക്ടർ ശ്രീ ജെയ്‌സൺ ജോസഫ് സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം പി അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ അടങ്ങിയ കെപിസിസി നേതാക്കളുംകോൺഗ്രസ്സ് എം പി മാരും എം എൽ എ മാരും ജില്ലാ നേതാക്കളും വീക്ഷണം ജീവനക്കാരും ചേർന്ന് സമ്പന്നമാക്കിയ പുരസ്‌കാര മേളയിൽ വീക്ഷണം കുടുംബത്തിലെ ജീവനക്കാർ അവതരിപ്പിച്ച കലാ പ്രകടനങ്ങൾ ശ്രദ്ധേയമായി.

Continue Reading

Featured