Connect with us
48 birthday
top banner (1)

Business

തിരുവോണസായൂജ്യം നുകർന്ന് തിരുപഴഞ്ചേരി

Avatar

Published

on

 പതിനഞ്ച് സ്നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ്  സംഘടിപ്പിച്ചു.

വലപ്പാട്: ആ പതിനഞ്ച് വീടുകളിലേക്കും തിരുവോണത്തപ്പൻ തിരുമധുരവുമായി കടന്നുചെന്നു. അകത്തളങ്ങളിൽ സന്തോഷത്തിന്റെ പൂവിളിയുയർന്നു. സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ഈ പൊന്നോണക്കാലത്ത് തിരുപഴഞ്ചേരി കോളനിയിൽ, സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പുതുഗാഥ രചിക്കുകയാണ് മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഗ്രൂപ്പ് ഉപ കമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ സഹകരണത്തോടെ പൂർത്തീകരിച്ച പതിനഞ്ച് സ്നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് കോളനിയിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമപരമായനടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി തിരുവോണത്തിനു മുൻപ് വീടുകൾ നിർമ്മിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി പങ്കുവെച്ചു. “വല്ലാത്തൊരു അനുഭവമാണിത്. ഈ വീടുകളുടെ ശിലാസ്ഥാപന കർമത്തിനും ഗൃഹപ്രവേശന ചടങ്ങിനും പങ്കെടുക്കാനായത് ഏറെ സന്തോഷം നൽകുന്നു. ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാൻ മണപ്പുറം ഫൗണ്ടേഷനും നടപ്പിലാക്കുന്നതിനായി എം എൽ എ അടക്കമുള്ള ജനപ്രതിനിധികളും സർവ്വ സഹായവുമായി ഭരണ നേതൃത്വവും ഉള്ളപ്പോൾ നമുക്ക് അപ്രാപ്യമായതൊന്നുമില്ല”. മന്ത്രി പറഞ്ഞു. ഗൃഹ പ്രവേശന ചടങ്ങിൽ മന്ത്രി മുൻകൈയെടുത്തു പാലു കാച്ചി കോളനിവാസികൾക്കായി നൽകി.

Advertisement
inner ad

സി സി മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോളനി നിവാസികൾക്കായി മൂന്നു മാസ്സ് ലൈറ്റ് നൽകുമെന്ന് അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ, ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് എന്നിവർ മുഖ്യാഥിതികളായിരുന്നു. വി പി നന്ദകുമാറിന്റെ മാതാവ് സരോജിനി പത്മനാഭന്റെ സ്മരണാർത്ഥം തിരുപഴഞ്ചേരി കോളനിയിൽ നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയായ സായൂജ്യത്തിലുൾപ്പെടുത്തിയാണ് വീടുകൾ നിർമിച്ചുനൽകിയത്. “പാവങ്ങളെ സഹായിക്കുന്ന അമ്മയുടെ ശീലമത്രയും കണ്ടാണ് ഞാൻ വളർന്നത്. മനുഷ്യസ്നേഹത്തോളം വലുതൊന്നുമില്ലെന്നു പഠിപ്പിച്ചതും അമ്മതന്നെ. ആ അമ്മയുടെ പേരിൽ, തിരുപഴഞ്ചേരി കോളനിയിൽ കഴിയുന്നത്ര സഹായമെത്തിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് “. വി പി നന്ദകുമാർ പറഞ്ഞു.

തുടർന്നു 250ഓളം കോളനിവാസികൾക്കായി മണപ്പുറം ഫൗണ്ടേഷൻ ഉത്രാടസദ്യ ഒരുക്കി. മന്ത്രിയും, കളക്ടറും, എം എൽ എയും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ കോളനിനിവാസികൾക്കൊപ്പം സദ്യയും കഴിച്ചു. 

Advertisement
inner ad

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ മഞ്ജുള അരുണൻ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് എന്നിവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

ദീപാവലി സ്‌പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ

Published

on

ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്‌പെഷ്യല്‍ ലഡു വൈറലാകുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവര്‍ക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.

മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി,ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.

Advertisement
inner ad

ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ

Advertisement
inner ad
Continue Reading

Business

ഷോര്‍ട്ട് ബ്രേക്ക്; സ്വര്‍ണവിലയിൽ കുറവ്

Published

on

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന ഘട്ടത്തിലാണ് താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയായി. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 103 രൂപയിലാണ് വ്യാപാരം. കേരളത്തിലെ സ്വർണ്ണ വില ഇന്നലെ ചരിത്രത്തിലെ ഏറ്റവു ഉയർന്ന നിലയിലായിരുന്നു. പവന് 59,640 രൂപയും, ഗ്രാമിന് 7,455 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് ദിവസം കൊണ്ട് 2000 രൂപയാണ് സ്വർണ്ണത്തിന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും, നവംബർ ആദ്യ വാരം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കൻ ഫെ‍ഡ് റിസ‍ർവ് പലിശ കുറയ്ക്കുമെന്ന റിപ്പോർട്ടുകളുമെല്ലാം സ്വർണ്ണ വില വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

Continue Reading

Business

റെക്കോർഡിലേക്ക്; സ്വർണവില പവന് 59,520

Published

on

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവ്വകാല റെക്കോർഡിലേക്ക്. പവന് 520 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 59,520 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7440 രൂപയാണ്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6130 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 106 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Featured