Connect with us
lakshya final

Service news

തിരുവനന്തപ്പുരം മെഡിക്കൽകോളേജിൽ നഴ്സിംങ്ങ് ഓഫീസർക്ക് രോഗിയുടെ കൂട്ടിരിപ്പുകാരനിൽ നിന്നും മർദനം

Veekshanam

Published

on

തിങ്കളാഴ്ച പ്രധിഷേധ പ്രകടനം പ്രഖ്യാപിച്ചു കെ ജി എൻ യു

തിരുവനന്തപുരം: മെഡിക്കൽകോളേജിൽ കേരളാ ഗവ: നഴ്സസ് യൂണിയൻ്റെ നേതൃത്ത്വത്തിൽ ശക്തമായ പ്രതിഷേധം.

Advertisement
inner ad

തിരുവനന്തപ്പുരം മെഡിക്കൽ കോളേജിൽ വാർഡ് 28 ൽ ജോലി ചെയ്യുന്ന നഴ്സിംങ്ങ് ഓഫീസർക്കാണ് രോഗിയുടെ കൂട്ടിരിപ്പ് കാരിൽ നിന്ന് മർദനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് പ്രതിഷേധം..

ഒരു കാരണവുമില്ലാതെയാണ് നഴ്സിംങ്ങ് ഓഫീസർക്ക് നേരെ അക്രമണം നടത്തിയത്.
പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement
inner ad

ആരോഗ്യ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ 8 മണിക്ക് തിരുവനന്തപ്പുരം മെഡിക്കൽ കോളേജിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ ജി എൻ യു സംസ്ഥാന ജന:സെക്രട്ടറി എസ്.എം അനസ് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അട്ടപ്പാടി മധു വധക്കേസ് : പ്രതികൾ കുറ്റക്കാർ, 2 പേരേ വെറുതേ വിട്ടു, ശിക്ഷ നാളെ

Published

on

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസിൽ 14 പ്രതികൾ കുറ്റക്കാർ. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൾ കരീം എന്നിവർ ഒഴികെ എല്ലാവരും കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഈ രണ്ടു പേരെ വെറുതേ വിട്ടു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദീൻ എന്നിവർ കുറ്റക്കാരെന്നു കോടതി.മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നായിരുന്നു ഇയാൾക്കതിരായ കേസ്. അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ് എന്നിവരുടെ കുറ്റവും തെളിഞ്ഞു. രണ്ടു പേർക്കെതിരേ നരഹത്യ തെളിഞ്ഞു ഇവരുടെ ശിക്ഷ നാളെ വിധിക്കും. മധുവിനെ കാട്ടിൽ നിന്നു വലിച്ചിഴച്ചു കൊണ്ടു വന്ന് ആദ്യം മർദിച്ചത് കടയുടമയായ ഹുസൈനായിരുന്നു. മധുവിനെ തെരഞ്ഞ് കാട്ടിൽ കയറിയ സംഘത്തെ നയിച്ചത് മരക്കാറായിരുന്നു.

മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നായിരുന്നു ഇയാൾക്കതിരായ കേസ്. അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ് എന്നിവരുടെ കുറ്റവും തെളിഞ്ഞു.

Advertisement
inner ad

എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി ജീപ്പ് ഡ്രൈവർ നജീബും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മധുവിനെ മാരകമായി മർദിച്ചു എന്നാണ് നജീബിനെതിരായ കുറ്റം. നാലാം പ്രതി അനീഷ് ഒഴികെയുള്ള എല്ലാവർക്കുമെതിരേ ഒരേ കുറ്റമാണു ചുമത്തിയിരുന്നത്. പത്താം പ്രതി ജൈജു മോനും കുറ്റക്കാരൻ. കാട്ടിൽ കയറി മധുവിന്റെ ചുമലിൽ ചാക്കുകെട്ട് കയറ്റി വച്ചത് ജൈജു മോനെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെ മാറ്റി നിർത്തി. മധുവിനെ കള്ളാ എന്നു വിളിച്ചു എന്നായിരുന്നു വാദം.

12ാം പ്രതിസജീവ്, 13ാം പ്രതി സതീശ്, 14ാം പ്രതി ഹരീഷ് എന്നിവരെ കുറ്റക്കാരനായി കണ്ടെത്തി. മധുവിന്റെ ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ചു മർദിച്ചു എന്നാണ് ഇവർക്കെതിരായ കുറ്റം, പതിനഞ്ചാം പ്രതി ബിജു, മുക്കാലിയിൽ വച്ച് ബിജു മധുവിന്റെ മുതുകിൽ കൈ കൊണ്ട് ഇടിച്ചു എന്നാണ് കുറ്റം. പതിനാറാം പ്രതി മുനീർ മധുവിനെ കാൽമുട്ട് കൊണ്ട് മധുവിനെ ഭേദിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മുനീറിനെയും കുറ്റക്കാരനെന്നു കോടതി വിധിച്ചു.

Advertisement
inner ad

ഇവരുടെ ശിക്ഷ നാളെ വിധിക്കും. മധുവിനെ കാട്ടിൽ നിന്നു വലിച്ചിഴച്ചു കൊണ്ടു വന്ന് ആദ്യം മർദിച്ചത് കടയുടമയായ ഹുസൈനായിരുന്നു. മധുവിനെ തെരഞ്ഞ് കാട്ടിൽ കയറിയ സംഘത്തെ നയിച്ചത് മരക്കാറായിരുന്നു.

2018 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ കലപാതകം നടന്നത്. ഭക്ഷണത്തിനു വേണ്ടി ഒരു കടയിൽ മോഷണം നടത്തിയെന്നു പറഞ്ഞാണ് ആൾക്കൂട്ടം മധുവിനെ വരിഞ്ഞുകെട്ടി തല്ലിക്കൊലപ്പെടുത്തിയത്.
പാലക്കാട് മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് ആണു വിധി പറഞ്ഞത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്.
ഏറെ അനിശ്ചിതത്വവും, ആശങ്കകളും നിറഞ്ഞ നാൾവഴികളായിരുന്നു ആദിവാസി യുവാവിന്റെ മരണത്തെത്തുടർന്ന് ഉണ്ടായത്,
കേസിൽ പ്രോസിക്യൂഷൻ ഭാ​ഗത്ത് അഭിഭാഷകൻ പോലും ഉണ്ടാകാത്ത അവസ്ഥയും, കൂട്ടത്തോടെ സാക്ഷികൾ കൂറുമാറുന്ന നാടകങ്ങളും കോടതിയിൽ അരങ്ങേറി. ആകെയുള്ള 103 സാക്ഷികളിൽ 24 പേരും കൂറുമാറിയിരുന്നു. നീണ്ട 11 മാസത്തെ വിചാരണ പൂർത്തിയായതിനെത്തുടർന്ന്, മാർച്ച് 10 വിധി പറയാൻ നിശ്ചയിച്ചിരുന്നതാണ്. അതു പിന്നീട് മാർച്ച് 30 ലേയ്ക്കു മാറ്റി. വീണ്ടും മാറ്റിയാണ് ഇന്നു വിധിയിലേക്ക് കടന്നത്.
മോഷണക്കുറ്റം ആരോപിച്ച് മാനസിക പ്രശ്നങ്ങളുള്ള ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദ്ദിക്കുകയായായിരുന്നു. തുടർന്ന് പോലീസിനു കൈമാറപ്പെട്ട മധു, പോലീസ് കസ്റ്റഡിയിൽ വച്ചാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Service news

ജീവനക്കാരെ സർക്കാർ പണിമുടക്കിലേക്ക് തള്ളി വിടരുത്: KGOU

Published

on

തൃശ്ശൂർ:ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളെയും നിരാശയിലാഴ്ത്തിയത് പോലെ സർക്കാർ സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ബജറ്റ് അവതരണ വേളയിൽ പെൻഷൻ പ്രായം ഉയർത്തൽ, അഞ്ചുഗഡു കുടിശികയായ ക്ഷാമബത്ത, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ എന്നിവ പ്രതീക്ഷിച്ച ജീവനക്കാർക്ക് ആക്സിഡന്റ് ഇൻഷുറൻസ് പോളിസി തുക ഇരട്ടിയായി വർധിപ്പിച്ച ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ലഭിച്ചത്. ജീവനക്കാരോട് ഇത്തരം വൈര്യ നിര്യാതന ബുദ്ധി കാണിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകേണ്ട സമയം അതിക്രമിച്ചു എന്ന് KGOU തൃശ്ശൂർ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരോട് ഈ സർക്കാർ ഇത്രയും വിദ്വേഷപരമായി പെരുമാറിയിട്ടും സർക്കാരിനെ പിന്തുണയ്ക്കുന്ന സർവീസ് സംഘടനകൾ 2002ലെ 31 ദിവസത്തെ പണിമുടക്ക് ഓർത്തെടുത്താൽ നന്നായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗം KGOU മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ ജെ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ: സി.ബി അജിത് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, ഷിബു ഷൈൻ, എ എൻ മനോജ്, ഇ. മുജീബ്, വി കെ മണി, ടി കെ ജോസഫ്, ശരത് മോഹൻ എന്നിവർ സംസാരിച്ചു

Advertisement
inner ad
Continue Reading

Ernakulam

ഐടിഐകളിൽ ശനിയാഴ്ച അവധിപ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ

Published

on

കൊച്ചി:സിലബസ് പരിഷ്കരണത്തിന് ഭാഗമായി ഐടിഐകളിൽ പഠനസമയം കുറച്ചതുകൊണ്ട് ശനിയാഴ്ച ഐടിഐ അവധി പ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ കളമശ്ശേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു .അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ ആന്റണി സാലു, ജില്ലാ സെക്രട്ടറി ടി വി ജോമോൻ ,സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ ടി പി ജാനേഷ് കുമാർ ,ശ്രീ അരുൺ കെ നായർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് ,എംഡി സേവിയർ ,ശിവൻ ,എം എ എബി ,ജെ പ്രശാന്ത് ,ബേസിൽ വർഗീസ് ,ജില്ലാ ഭാരവാഹികളായ ബേസിൽ ജോസഫ് ,എസ് എസ് അജീഷ് ബ്രാഞ്ച് ഭാരവാഹികളായ എബി ആന്റണി, സഞ്ജയ് കുമാർ, മാക്സൺ മാർക്കോസ് അനിൽ പി ടി എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറിയും സെറ്റോ ചെയർമാനും മായ ശ്രീ കെ എസ് സുകുമാർ, സിറ്റി ബ്രാഞ്ച് പ്രസിഡൻ്റെ ശ്രീ കെ ആർ വിവേക് എന്നിവർക്ക് യാത്രയപ്പും നൽകി .
ഭാരവാഹികൾ ആയി എബി ആൻ്റണി (പ്രസിഡൻ്റ്) സഞ്ജയ് കുമാർ (സെക്രട്ടറി) മാക്സൺ മാർക്കോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Continue Reading

Featured