Kerala
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Kannur
അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണു മരിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മാലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
Kerala
തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് കെ എം ഷാജി
തലശ്ശേരി: തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി.
പള്ളി പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരന്‍ കുമാരനാണെന്ന് കെ.എം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പ്രസംഗം.
1972ല്‍ സി.പി.ഐ ഇറക്കിയ ഒരു ലഘുലേഖ പരാമര്‍ശിച്ചാണ് ഷാജി സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. ‘വിതയത്തില്‍ കമീഷന്‍ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സി.പി.ഐ എന്നാണ്. സി.പി.ഐയ്ക്ക് പുറമെ എ.ഐ.വെ.എഫിനെയും വിസ്തരിച്ചു. സി.പി.എമ്മാണ് വര്‍ഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവര്‍ രണ്ടുപേരും മൊഴി നല്‍കിയിരിക്കുന്നത്. സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണ് തലശ്ശേരി കലാപം’-ഷാജി തുറന്നടിച്ചു.
തലശ്ശേരി കലാപത്തില്‍ 33 പള്ളികളാണ് തകര്‍ത്തത്. ആര്‍.എസ്.എസുകാരാണ് ചെയ്തതെന്നാണ് പറഞ്ഞത്. ഇതില്‍ 15 പള്ളികളുടെ കിലോമീറ്റര്‍ ദൂരത്ത് പോലും ഒരു ആര്‍.എസ്.എസുകാരനോ ജനസംഘുകാരനോയില്ല എന്നും വിതയത്തില്‍ കമീഷന്‍ പറയുന്നുണ്ടെന്നും ഷാജി പറഞ്ഞു.
‘പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബര്‍ 30നാണ്. രാത്രിയായപ്പോള്‍ പള്ളി പൊളിക്കുന്നത് നിര്‍ത്തി. പിന്നീട് 31ന് പള്ളി പൂര്‍ണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തില്‍ കമീഷനാണ്. ആ പള്ളി പൊളിച്ചതില്‍ ഒരാളുടെ പേര് സഖാവ് കുമാരന്‍ എന്നാണ്. ഈ കുമാരന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയന്റെ മൂത്ത സഹോദരനാണ്. ഞാനിത് പരസ്യമായി പറഞ്ഞിട്ട് 72 മണിക്കൂറ് കഴിഞ്ഞു. ഞാനെന്തെങ്കിലും പറയുമ്പോള്‍ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകള്‍ മെനയുന്നത്. എന്നിട്ട് പറയുന്നത് യു.കെ കുമാരന്‍ ശ?ഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറില്‍ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തില്‍ മൂന്നാം തിയതി കള്ളുഷാപ്പില്‍ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്’- കെ.എം ഷാജി പറഞ്ഞു
Kannur
യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം
കണ്ണൂർ: യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹന് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയ കമ്മറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login