തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം

തിരുവനന്തപുരം ജില്ലയിൽ വെമ്പായത്ത് ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടയിൽ വൻ തീപിടുത്തം. നാല് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയിൽ കെട്ടിടം പൂർണമായി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കടയിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത് എന്നതിനാൽ ആളപായം ഒഴിവായി. സമീപത്തെ കടകളിലേക്കും തീ പടരുന്നുണ്ട്. തീ ആളിപ്പടരുന്നതിനാൽ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. നെടുമങ്ങാട് നിന്നുള്ള രണ്ട് ഫയർ യൂണിറ്റ് സ്ഥലതെത്തി തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. അടുത്തുള്ള പെയിന്റ് കടയിലും തീ പടരാൻ തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment