തിരുവല്ലം ടോൾ പ്ലാസ സമരം; നാല്പത്തിയാറാം ദിനത്തിലേക്ക് കടന്നു

കഴക്കൂട്ടം – കാരോട് ബൈപാസ്സ് റോഡ് നിർമ്മാണം പൂർത്തിയാകാതെ തിരുവല്ലം ടോൾ പ്ലാസ യിൽ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാല്പത്തിയാറാം ദിനത്തിൽ പി.എം.സണ്ണി സ്മാരക സമിതി പങ്കെടുത്തു. പ്രസ്തുത ധർണ്ണ കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് ഉത്ഘാടനം നിർവ്വഹിച്ചു. കോവളം എം.എൽ.എ. എം. വിൻസെൻ്റ്, കോൺഗ്രസ്സ് ജില്ലാ ട്രഷറർ K V അഭിലാഷ്, ജില്ലാ സെക്രട്ടറി പനത്തറ പുരുഷോത്തമൻ, ഐ.എൻ റ്റി.യു സി. സംസ്ഥാന ജനറൽ സെക്രട്ടറി തമ്പി കണ്ണാട്, മഹിള കോൺഗ്രസ്സ് നേമം നിയോജക മണ്ഡലം പ്രസിഡൻ്റ് സിമി, സേവാദൾ നേമം നിയോജക മണ്ഡലം പ്രസിഡൻ്റ് നൗഷാദ് ,മണ്ഡലം പ്രസിഡൻ്റുമാർ,സമിതി ഭാരവാഹികൾ, നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment