Connect with us
fed final

Kerala

കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയുടെ സ്വത്തുക്കളെ സംബന്ധിച്ച് വിജിലൻസിന്റെ തുടരന്വേഷണം

Veekshanam

Published

on

പത്തനംതിട്ട: തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരിക്കേ കൈക്കൂലി കേസിൽ പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്ത നാരായണൻ സ്റ്റാലിൻ അനധികൃതമായി സ്വന്തമാക്കിയ സ്വത്തുക്കളെ സംബന്ധിച്ച് വിജിലൻസിന്റെ തുടരന്വേഷണം.
കോടി കണക്കിനു രൂപയുടെ അനധികൃത സ്വത്തുക്കൾ ഇയാൾക്കുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. യഥാർഥ കണക്കുകൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂവെന്നും അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാരായൺ സ്റ്റാലിൻ മുനിസിപ്പൽ സെക്രട്ടറിയായി സേവനം ചെയ്ത അങ്കമാലി, നെടുമങ്ങാട്, ചെങ്ങന്നൂർ, തിരുവല്ല നഗരസഭാ പരിധികളിൽ ഭീഷണിപ്പെടുത്തിയും അനധികൃത സഹായം വാഗ്ദാനം ചെയ്തുമാണ് ഇയാൾ ധനസമാഹരണം നടത്തിയിരുന്നതെന്നാണ് വിലയിരുത്തൽ.

വീടുകളിലെ പരിശോധനയിൽ കണ്ടെത്തിയത്  അനധികൃത ഇടപാട് രേഖകൾ

Advertisement
inner ad


കൈക്കൂലികേസിൽ കുടുങ്ങിയതിനു പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പല വിവരങ്ങളും പുറത്തുവന്നത്. ഒരേ നന്പറിലുള്ള രണ്ട് ഇരുചക്രവാഹനങ്ങൾ ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് മോട്ടോർ വാഹനവകുപ്പിനും ശിപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 2002 ജൂണിൽ നെടുമങ്ങാട്ട് 1.20 കോടി രൂപയുടെ വസ്തു ഇടപാടിൻറെ രേഖകൾ അടക്കം പിടിച്ചെടുത്തിരുന്നു.  നിരവധി വസ്തുക്കളുടെ കരം അടച്ച രസീതുകളും ഇതിലുൾപ്പെടുന്നു.
 ബിനാമികളായ പലരുടേയും പേരുകളിലാണ് സമ്പാദ്യങ്ങളേറെയും. വിജിലൻസ് ഇതിന്റെ കണക്ക് പരിശോധിച്ചു വരികയാണ്.
കൈക്കൂലിയായി ലഭിക്കുന്ന പണം  വാങ്ങി അക്കൗണ്ടിൽ ഇടനിലക്കാരെ ഉപയോഗിച്ചു നിക്ഷേപിക്കുകയാണ് നാരായണൻസ്റ്റാലിൻറെ രീതിയെന്ന് അന്വേഷണസംഘം പറയുന്നു.  അത്തരത്തിൽ ലഭിച്ച പണം നാരായണൻ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ഓഫീസ് അസിസ്റ്റൻറ് ഹസീന പോകുന്നതിനിടയിലാണ് ഇവരും പിടിയിലായത്. ജീവനക്കാരിൽ ചിലരെയും ഇടനിലക്കാരായി നഗരസഭ ഓഫീസുകളിലെത്തുന്നവരെയുമാണ് തന്റെ അടുത്തയാളുകളായി സെക്രട്ടറി ഉപയോഗിച്ചുവന്നത്. പലപ്പോഴും നാരായണൻ നേരിട്ട് പണം വാങ്ങാറുമില്ല. ഇതു മനസിലാക്കിയ വിജിലൻസ് സംഘം വളരെ തന്ത്രപരമായാണ് നാരായണനെ കുടുക്കിയത്. തിരുവല്ല നഗരസഭയിലെ ഖരമാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട കരാറുകാരൻ നൽകിയ പണം   ഇയാളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഓഫീസ് അസിസ്റ്റന്റിന് കൈമാറുന്നതിനിടയിലാണ് നാരായണന്റെ അറസ്റ്റ്. സാമ്പത്തിക പിൻബലവും രാഷ്ട്രീയ പിന്തുണയും സെക്രട്ടറിക്കു ജോലിസ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉന്നതരായ പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഒക്കെ പേരുകൾ ദുരുപയോഗിച്ചും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ഭരണതലത്തിലും അനധികൃത ഇടപെടലുകൾ

Advertisement
inner ad


നാരായണൻസ്റ്റാലിൻ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റികളിൽ ആദ്യം ജീവനക്കാരെയും കൗൺസിലർമാരേയും തമ്മിൽ ഭിന്നിപ്പിച്ചാണ് സേവനം ആരംഭിക്കുന്നത്. തിരുവല്ല നഗരസഭയിലും സമാനമായ രീതിയാണ് അവലംബിച്ചുവന്നത്. നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിലെ ഇടപെടലും മുന്നണിക്കുള്ളിൽ ഭിന്നതയുണ്ടാക്കി പുതിയ ചെയർപേഴ്‌സണെ നിശ്ചയിച്ചതുമെല്ലാം തന്ത്രപരമായ നീക്കമായിരുന്നു. മുൻ ചെയർപേഴ്‌സണുമായി ഇടഞ്ഞതും പരസ്യമായി പോർവിളി നടത്തിയതുമെല്ലാം പതിവുശൈലിയുടെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു. സെക്രട്ടറിയുമായി ഇടഞ്ഞ് തിരുവല്ലയിൽ രാജിവച്ച ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ്  വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ കത്തുപോലും വെളിച്ചം കണ്ടില്ല. ചെയർപേഴ്‌സൺ സെക്രട്ടറിക്കു രാജിക്കത്ത് നേരിട്ടു നൽകാതെ രജിസ്റ്റേർഡ് തപാലിൽ അയക്കുകയുമായിരുന്നു.

സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

Advertisement
inner ad


വിജിലൻസ്  അറസ്റ്റു ചെയ്ത് ഒരാഴ്ച പിന്നിടുന്‌പോഴാണ് നാരായണൻ സ്റ്റാലിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇന്നലെയാണ് ഇത് തിരുവല്ല നഗരസഭ ഓഫീസിൽ ലഭിച്ചത്. സാധാരണ നിലയിൽ കൈക്കൂലിക്കേസിൽ പിടികൂടുന്ന ഉദ്യോഗസ്ഥനെ 489 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യുകയാണ് രീതി. റിമാൻഡ് റിപ്പോർട്ട് സഹിതം വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ തദ്ദേശ വകുപ്പ് സെക്രട്ടറിക്കു കൈമാറിയതാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പ് മേധാവി നടപടിയെടുക്കേണ്ടതാണ്. നടപടി ശിപാർശ ചെയ്യുന്ന അർബൻ ഡയറക്ടറേറ്റിൽ നാരായണൻ സ്റ്റാലിൻറെ ഭാര്യ ജോലി ചെയ്യുന്നതും നടപടി വൈകാൻ കാരണമായതായി പറയുന്നു. പിന്നീട് ആക്ഷേപം ഏറിയതോടെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഉത്തരവിറക്കുകയായിരുന്നു. സെക്രട്ടറിയെ നീക്കിക്കൊണ്ടുള്ള ഉത്തരവ് വരാത്തതിനാൽ തിരുവല്ല നഗരസഭയിൽ ചുമതലയും ആർക്കും നൽകിയിരുന്നില്ല. സാന്പത്തികവർഷാവസാനം ആയതിനാൽ പദ്ധതി നിർവഹണം, ബജറ്റ് തയാറാക്കൽ തുടങ്ങി തിരക്കിട്ട ജോലികൾക്കിടെയിലാണ് സെക്രട്ടറിയും അസാന്നിധ്യം നഗരസഭ ഭരണത്തിലുണ്ടാകുന്നത്.

Advertisement
inner ad

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Idukki

ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹര്‍ത്താല്‍

Published

on

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നക്കനാല്‍, ഉടുമ്പന്‍ചോല, ശാന്തന്‍പാറ എന്നീ 13 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് കുങ്കിത്താവളത്തിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ്.

Continue Reading

Ernakulam

‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

Published

on

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച്‌ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.

ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

Advertisement
inner ad

ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.

വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി  പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Advertisement
inner ad
Continue Reading

Featured