Connect with us
48 birthday
top banner (1)

Kerala

തിരുവാഭരണം കാണാനില്ല : ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Avatar

Published

on

ചെങ്ങമനാട്: പുതുവാശേരി ശ്രീ ശ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പറവൂര്‍ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടില്‍ ‘ശ്രീഹരി’യെന്ന കെ.എസ്. സാബുവിനെയാണ് (44) മുറിയുടെ മുകളില്‍ സ്ഥാപിച്ച പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയായ സാബുകഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബുവും, ഭാര്യ സരിതയും, ഏകമകന്‍ അഭിഷേകും കുഞ്ഞിതൈയിലുള്ള വീട്ടിലായിരുന്നു. തിങ്കളാഴ്ച രാത്രി സാബു മാത്രം അടുവാശ്ശേരിയിലെ വീട്ടിലേക്ക് വരികയും, ചൊവ്വാഴ്ച പുലര്‍ച്ചെ പൂജക്ക് പോകാന്‍ വിളിച്ചുണര്‍ത്തണമെന്ന് മകനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ അഭിഷേക് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. തുടര്‍ന്ന് 5.30ഓടെ അഭിഷേക് സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴാണ് ഓഫീസിനോട് ചേര്‍ന്ന പൂജാരിമാര്‍ വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാര്‍ത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോള്‍ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം ലോക്കറില്‍ സൂക്ഷിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലത്രെ.

Advertisement
inner ad

ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേല്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം. ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരിക്ക് ദേവിയെ ചാര്‍ത്തിയ തിരുവാഭരണത്തില്‍ നിറം മങ്ങിയത് ശ്രദ്ധയില്‍പ്പെടുകയും, അക്കാര്യം കമ്മിറ്റിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരാഴ്ചയോളമായി തിരുവാഭരണം തിരിച്ചുവാങ്ങാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെട്ടിയുടെ താക്കോലും സാബുവിന്റെ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. സാബു കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതിമാസം 10,000 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ശമ്പള ഇനത്തില്‍ 1.40ലക്ഷത്തിലേറെ കുടിശികയുണ്ടായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്നായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Kerala

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

Published

on

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നല്‍കിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു.സർവ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയില്‍ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്.

അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്ബോള്‍ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.

Advertisement
inner ad
Continue Reading

Featured