Ernakulam
മെട്രോ തൂണിനടിയിൽ നിന്നും ജയന് അഭയമായി തിരുഹൃദയം
കൊച്ചി: പേട്ട ജംഗ്ഷന് സമീപം മെട്രോ തൂണിന് അടിയിൽ അഭയം പ്രാപിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി ജയൻ ഇനി അങ്കമാലി തിരുഹൃദയ സദനത്തിലേക്ക്. ദുരിത ജീവിതമറിഞ്ഞ് തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് ജയനെ ഏറ്റെടുത്തത്. മലയാളം സിനിമ സംഘടനയായ ‘അമ്മ’യുടെ ആംബുലൻസിലാണ് മുരുകനും സഹപ്രവർത്തകരും ജയനെ ഏറ്റെടുക്കാൻ എത്തിയത്. തിരുഹൃദയ സദനം ഡയറക്ടർ ആയ ജോയ് ഞാളിയത്ത്, പൊതുപ്രവർത്തകനായ രാജു എന്നിവർ മുരുകനൊപ്പം ഉണ്ടായിരുന്നു.
കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹരീഷ് പൂണിത്തുറയുടെ നേതൃത്വത്തിൽ കൊളത്തേരി റോഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മുരുകനും കൂട്ടർക്കും സഹായത്തിന് എത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നും മാറി കുളിപ്പിച്ച് താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും അണിഞ്ഞാണ് ജയനെ തിരുഹൃദയ സദനത്തിലേക്ക് സ്വാഗതം ചെയ്തത്.
മരട് പോലീസിന്റെ അനുമതിയോടെയായിരുന്നു മുരുകനെ ഏറ്റെടുത്തത്. കോവിഡ് സമയത്ത് കേരളത്തിൽ എത്തിയ ജയൻ ഒരു വർഷത്തോളം മെട്രോ തൂണിനടിയിൽ കഴിച്ചുകൂട്ടി. നിരാലംബർക്ക് സഹായം ആകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജയനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരള ലീഗൽ സർവീസ് സൊസൈറ്റിക്ക് നൽകുമെന്നും ബന്ധുക്കളെ വിവരമറിയിച്ച് കൈമാറുമെന്നും മുരുകൻ പറഞ്ഞു.
Ernakulam
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
Ernakulam
സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ തുടങ്ങി
കൊച്ചി: സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ – ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡുടമകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരി നിന്നുള്ള കാത്തുനില്‍പ്പും ഒഴിവാകും.
സ്മാര്‍ട് ഗേറ്റില്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്ററേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്യും.
Ernakulam
ഉമ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, സി.എന്‍. മോഹനന്‍, സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണാണ് ഉമതോമസിന് ഗുരുതരമായി പരിക്കേറ്റത്. 15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമ തോമസ് എം.എല്‍എക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഉമ തോമസിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
മുറിയിലെത്തി ഉമ തോമസിനെ കണ്ട മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതര പരിക്കേറ്റത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login