പിതാവിന്റെ ക്രൂരമർദനം പതിമൂന്നുകാരൻ ചികിത്സയിൽ

കൊല്ലം കടയ്ക്കലിൽ 13കാരന് ക്രൂരമർദനം. പിതാവ് മകനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കൽ കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയോടെ മാതാവിൻറെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തത്. മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയരുനിസ്സ കടക്കൽ സിഐയെ വിളിച്ച്‌ പരാതിപറയുകയും തുടർന്ന് പൊലീസ് എത്തി പിതാവ് നാസാറുദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പൊലീസ് കുട്ടിക്കു കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.പിതാവ് നാസാറുദീനെതിരെ ജ്യൂവനയിൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയിൽ ഹാജരാക്കും.

Related posts

Leave a Comment