നിയമം പാലിക്കുന്നവർക്ക് പായസക്കിറ്റുകൾ നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: നിരത്തുകളിൽ നിയമം പാലിക്കുന്നവർക്ക് പായസക്കിറ്റുകൾ നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ബോധവൽക്കരണം. ഓണാഘോഷത്തിന് അപകടങ്ങൾ കുറക്കുക, കുടുംബങ്ങളിൽ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ നീക്കം.പൊലീസ് വളണ്ടിയർമാർ, താലൂക്ക് റോഡ് സുരക്ഷ കൂട്ടായ്മ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ ചങ്കുവെട്ടി മുതൽ തലപ്പാറ വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പായസ കിറ്റ് വിതരണവും ബോധവൽക്കരണവും നടത്തിയത്.വാഹന പരിശോധനക്കൊപ്പമാണ് പായസക്കിറ്റും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖയും വിതരണം നടത്തിയത്. റോഡരികിൽ കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മധുരം മാത്രം പ്രതീക്ഷിച്ച്‌ വാഹനവുമായി ഇറങ്ങേണ്ടെന്നും നിയമ ലംഘനങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

Leave a Comment