കോവിഡ് മാറില്ല, മൂന്നാംതരം​ഗം വൈകാതെഃ ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി: ഭൂമുഖത്തുനിന്ന് കോവിഡ് പൂർണമായി മാറില്ലെന്ന് ലോകാരോ​ഗ്യ സംഘടന. എന്നാൽ രോ​ഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും ആരോ​ഗ്യ പ്രവർത്തകർക്കു കഴിയും. ഇന്ത്യയിലാണു കൂടുതൽ രോ​ഗസാധ്യത. ഇവിടെ മൂന്നാം തരം​​ഗം വൈകില്ലെന്നും ഡബ്ല്യൂഎച്ച്ഒയുടെ പുതിയ പഠനം പറയുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 11,903 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 14,159 പേർ രോ​ഗമുക്തി നേടി. 311 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ 1,51,209 ആക്റ്റിവ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 252 ദിവസത്തെ കുറഞ്ഞ സംഖ്യയാണിത്.

Related posts

Leave a Comment