രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍

ഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെയാണെന്ന് ഐസിഎംആർ. എന്നാൽ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇത് രാജ്യം മുഴുവനും ഉണ്ടാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി യോഗത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.

നിലവിൽ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഇന്ത്യയിൽ 38,949 പുതിയ കേസുകളും 542 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.09 കോടിയായി. 3.01 കോടി പേർ രോഗമുക്തിയും നേടി. 4,11,949 പേർ മരണമടഞ്ഞു. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 13000 ലധികം പ്രതിദിന രോഗികളുളള കേരളമാണ് കൊവിഡ് പ്രതിദിന കണക്കിൽ രാജ്യത്ത് ഒന്നാമതുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

Related posts

Leave a Comment