രാജ്യത്ത് 42,982 കോവിഡ്, മൂന്നാംതരംഗം ഒക്റ്റോബറില്‍, കേരളത്തെ പഴിച്ചു കേന്ദ്രം

ന്യൂഡല്‍ഹിഃ രാജ്യത്തിന്ന് 42,982 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 41,726 പാരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ രോഗമുക്തി നേടിയത്. 533 പേര്‍ മരിച്ചു. നിലവില്‍ 4,11,076 പേര്‍ ചികിത്സയിലുണ്ട്. 48.93 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. പുതിയ രോഗികളുടെയും ആക്റ്റിവ് കേസുകളുടെയും എണ്ണത്തില്‍ കേരളമാണ് ഒനാനാം സ്ഥാനത്ത്. കേരളത്തിലെ രോഗപ്രതിരോധം നയിന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിനു വീഴ്ച പറ്റിയെന്നെ കേന്ദ്ര വിദഗ്ധ സംഘം വിലയിരുത്തുന്നു.

  • മൂന്നാം തരംഗം ഒക്ടോബറില്‍

രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരുടെതാണ് നിരീക്ഷണം. കോറോണ വൈറസ് ബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകള്‍ ഉയര്‍ന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് ഇവരുടെ പ്രവചനം. ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാമെന്നും ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ദര്‍ പറയുന്നത്. ‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കൊവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയര്‍ത്തിയേക്കാം’
മതുകുമല്ലി വിദ്യാസാഗര്‍ പറഞ്ഞു. നാല് ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

  • കേരളത്തിനു പഴി

കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ല. രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്.ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനമുള്ളത്.
കോവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗാർഹിക നിരീക്ഷണത്തിൽ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്.

Related posts

Leave a Comment