അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിത്വദിനം ; മാതൃ പ്രസ്ഥാനത്തിന്റെ നേരെ നട്ടെല്ല് നിവർത്തി കൊണ്ട് നിൽക്കാൻ എങ്കിലും എസ്എഫ്ഐ തയ്യാറാവണം : കെ എസ് യു

കൊച്ചി :അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ മാതൃ പ്രസ്ഥാനത്തിന്റെ നേരെ നട്ടെല്ല് നിവർത്തി കൊണ്ട് നിൽക്കാൻ എങ്കിലും എസ്എഫ്ഐ തയ്യാറാവണമെന്ന് കെ എസ് യു എറണാകുളം ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു.
അഭിമന്യുവിന്റെ മൂന്നാമത്തെ രക്തസാക്ഷിത്വ ദിനം ആചരിക്കുമ്പോഴും എസ്ഡിപിഐ യുമായി നേരിട്ടുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാൻ സിപിഎം തയ്യാറാവാത്തത് രക്തസാക്ഷിത്വത്തെ പോലും കച്ചവട താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ജില്ല പ്രസിഡന്റ്‌ ആരോപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ സിപിഎം ഭരണം നടത്തുന്നത് അഭിമന്യൂ കൊലപാതകത്തിൽ പ്രതി സ്ഥാനത്തു നിൽക്കുന്ന എസ് ഡി പി ഐ യുടെ പിന്തുണയോടെ ആണ്.
അഭിമന്യൂ കൊലപാതകത്തിൽ
നാലാം പ്രതിയായ ഫാറൂഖ് അമാനിയുടെ പഞ്ചായത്ത് കൂടിയാണ് കോട്ടക്കൽ. അഭിമന്യുവിന്റെ മരണം പോലും കച്ചവടം ചെയ്ത് കേരളം മുഴുവൻ “വർഗീയത തുലയട്ടേ” എന്ന മുദ്രാവാക്യാവുമുയർത്തി ഫണ്ട് ശേഖരണവും അനുസ്മരണവും സംഘടിപ്പിക്കുന്ന എസ്. എഫ്. ഐ ക്ക് അഭിമന്യു എന്നതൊരു ബിംബം മാത്രമാണ്.ആ ബിംബത്തിന്റെ രക്തം ഊറ്റികുടിച്ചു വളരുക എന്നതല്ലാതെ യാതൊരു പ്രതിബദ്ധതതയും അഭിമന്യു എന്ന ചെറുപ്പകാരനോട് എസ്. എഫ്. ഐ ക്ക് ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നും വിചാരണ പോലും ചെയ്യപ്പെടാത്ത അഭിമന്യുവിന്റെ കൊലപാതകികൾ. മാതൃ പ്രസ്ഥാനം ആയിട്ടുള്ള സിപിഐ എം ന്റെ ഇത്തരത്തിലുള്ള കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിക്കാൻ പോലും ശേഷിയില്ലാത്ത കേവലം ഭരണവിലാസ സംഘടനയായി എസ്എഫ്ഐ അധപതിച്ചു എന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു . പിണറായി വിജയന്റെ തണലിൽ ഇരുന്നുകൊണ്ട് ശ്വാസോച്ഛ്വാസം നടത്തുക എന്നതിൽ കവിഞ്ഞ് വിദ്യാർഥികൾക്കു വേണ്ടി ശബ്ദിക്കാൻ പോലും എസ്എഫ്ഐയുടെ ശബ്ദം ഇന്നില്ല എന്നും അവസരവാദപരമായ നിലപാടുകൾ മാത്രം എടുക്കുന്ന എസ്എഫ്ഐയെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ വലിച്ചെറിയപെടും എന്നും കെഎസ്‌യു ആരോപിക്കുന്നു. അഭിമന്യു എന്നുപറയുന്ന ചെറുപ്പക്കാരന്റെ മാതാപിതാക്കളോടും വിദ്യാർത്ഥി സമൂഹത്തിനോടും തന്നെ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മാതൃപ്രസ്ഥാനത്തിന്റെ നേരെ നോക്കി നിങ്ങൾ നഗ്നനാണെന്ന് പറയാൻ ഉള്ള ആർജ്ജവം എങ്കിലും എസ്എഫ്ഐയുടെ യുവതലമുറ കാണിക്കണമെന്നും കെഎസ്‌യു ജില്ല പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു. എസ്എഫ്ഐ യുടെയും സിപിഎമ്മിനെയും ഇത്തരം ജീർണതകൾക്കെതിരെ ഇനിയും ശക്തമായ സ്വരത്തിൽ പ്രതികരിക്കുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment