Kerala
പുതിയ മദ്യ നയം കേരളത്തെ
ലഹരിയിൽ മുക്കാനുള്ള ക്വട്ടേഷൻ

മദ്യം വിഷമാണെന്നാണു ശ്രീനാരായണ ഗുരുദേവൻ പണ്ടേക്കു പണ്ടേ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് കള്ള് ചെത്തരുതെന്നും കുടിക്കരുതെന്നും മറ്റാർക്കും കൊടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. മഹാത്മാ ഗാന്ധി മദ്യവിരുദ്ധ പ്രചാരണത്തിൽ മറ്റാരെക്കാളും മുന്നിലാണെങ്കിലും ഒരിക്കൽ തനിക്കൊരു അബദ്ധം പറ്റിയിട്ടുണ്ടെന്ന് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയിൽ അദ്ദേഹം സമ്മതിക്കുന്നു. തീരെ കുട്ടിക്കാലത്ത് ഒരു കൂട്ടുകാരനുമൊത്ത് അദ്ദേഹം ഏതോ നാട്ടു മദ്യം രുചിച്ചത്രേ. എന്നാൽ മദ്യപാനം മഹാപാപമാണെന്നും അതു കുടുംബത്തെ മാത്രമല്ല സമൂഹത്തെയാകെ നശിപ്പിക്കുമെന്നുമുള്ള തിരിച്ചറിവിൽ ആദ്യ ദിവസം തന്നെ ഗാന്ധിജി മദ്യപാനം ഉപേക്ഷിച്ചതായും ഈ ആത്മകഥയിലുണ്ട്.
പുരാണങ്ങളിൽ സോമരസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും സോമരസപാനം മ്ലേച്ഛവും വർജ്യവുമാണെന്ന സാരോപദേശമാണു നൽകുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളും ഖുറാനും മദ്യത്തെ അംഗീകരിക്കുന്നില്ല.
മദ്യം മസ്തിഷകത്തെ തകർത്ത് സ്ഥിര ബുദ്ധി ഇല്ലാതാക്കുമെന്നു പറഞ്ഞ് മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചവരെ നോക്കി, കവി ചങ്ങമ്പുഴ കൃഷ്ണ പിള്ള പാടിയ നാലു വരികളാണ് സമസ്ത ലോക മദ്യപന്മാരെയും ആനന്ദലബ്ധിയിൽ ആറാടിക്കുന്നത്.
“വെള്ളം ചേർക്കാതെടുത്തൊരമൃതിനു സമമാം നല്ലിളങ്കള്ള്
ചില്ലിൻ ഗ്ലാസിൽ പകർന്നങ്ങനെ രുചിയെഴും മത്സ്യ മാംസാദികൾ കൂട്ടി
ചെല്ലുന്തോറും ചെലുത്തി, കളിചിരികളിൽ മുഴുകി സമ്മേളിപ്പതിനെക്കാൾ
സ്വർലോകത്തില്ലുപരിയൊരു സുഖം പോക വേദാന്തമേ!” എന്നായിരുന്നു ചങ്ങമ്പുഴക്കവിത.
ഇപ്പറഞ്ഞവരാരും കള്ളിൽ പോഷകാഹാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ഇവരാരും കള്ളിനെക്കുറിച്ച് വ്യക്തമായി മനസിലാക്കാത്തതു കൊണ്ടു സംഭവിച്ച അബദ്ധമായിരിക്കാം. നൂറ്റാണ്ടുകളായി നമ്മൾ ധരിച്ചുവച്ചിരിക്കുന്ന ചില മദ്യ വിചാരങ്ങൾക്ക് പക്ഷേ, ഇടതു മുന്നണി കൺവീനർ ഇ.പി. ജയാരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഈയിടെ ചില മാറ്റങ്ങൾ വരുത്തി. മദ്യം പോഷക സമൃദ്ധമായ പാനീയമാണെന്നാണ് ജയരാജന്റെ കണ്ടുപിടിത്തം. പക്ഷേ, കള്ളു കുടിക്കാൻ പോകുന്നവർ തലയിൽ മുണ്ടിട്ട് ജാരപ്പണിക്കു പോകുന്നതു പോലെയാണ് ഷാപ്പിലേക്കു പോകുന്നതെന്നൊരു ആക്ഷേപം അദ്ദേഹത്തിനുണ്ട്. അതു ശരിയല്ലെന്ന തിരിച്ചറിവും. കള്ളു കുടിക്കാൻ പോകുന്നവർ മാന്യന്മാരായി തന്നെ അതിനു പോകണം. അന്തസോടെ ഷാപ്പുകളിലേക്കു കടന്നു ചെന്ന് ആവശ്യത്തിനു കള്ള് വാങ്ങി കുടിക്കണമെന്നും അത് അന്തസിന്റെ അടയാളമായി കരുതണമെന്നുമാണ് ഇപി പറയുന്നത്.
പക്ഷേ, നാട്ടിൽ പുതുതായി ആരും കള്ളു ചെത്താൻ വരാത്തതിൽ ഇപിക്ക് സങ്കടം മാത്രമല്ല ഇത്തിരി രോഷവുമുണ്ട്. തെങ്ങും പനയുമൊക്കെ ചെത്താൻ പോകുന്നവരുടെ കൈക്കും കാലിനും നല്ല ബലമാണ്. പോരാത്തതിനു കാരിരിമ്പുപോലുള്ള തഴമ്പും. ഈ കരുത്തും തഴമ്പും പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലത്രേ. അതുകൊണ്ട് ചെത്തുകാർക്കു പെണ്ണ് കിട്ടില്ലെന്നും ജയരാജൻ കണ്ടുപിടിച്ചു. നമ്മുടെ പെൺകുട്ടികളുടെ ഈ മനോഗതി മാറണമെന്ന ഒരുപദേശവും അതിലുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥ മുതൽ പാർട്ടിയിലും മുന്നണിയിലും ഇടഞ്ഞു നിന്നു നിശബ്ദനായിപ്പോയ ജയരാജന്റെ മദ്യനയത്തിന് സിപിഎമ്മിൽ വലിയ കൈയടിയാണ് കിട്ടിയത്. ട്രോളർമാരും സമൂഹ മാധ്യമങ്ങളും തോണ്ടി നാറ്റിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വരെ ജയരാജനെ സ്തുതിച്ചു രംഗത്തു വന്നു. കള്ള് പോഷകാഹാരമാണെന്നു തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. അത് ഇനിയും പ്രോത്സാഹിപ്പിക്കണമത്രേ.
ഇന്ത്യയിൽ ആളോഹരി മദ്യ ഉപയോഗത്തിൽ കേരളമാണ് മുന്നിൽ. പതിറ്റാണ്ടുകളോളം പഞ്ചാബ് കൈവശം വച്ചിരുന്ന കിരീടമാണ് കേരളം ഇപ്പോൾ തലയിൽ കെട്ടിവച്ചിരിക്കുന്നത്. ശരാശരി 10.2 ലിറ്ററാണ് ഒരു മലയാളിയുടെ വാർഷിക മദ്യ ഉപയോഗം. ഇതു പോരെന്നാണ് മുഖ്യമന്ത്രിയും ഇടതു മുന്നണി കൺവീനറും പറയുന്നത്. അതിനൊരു കാരണവുമുണ്ട്. സംസ്ഥാന ഖജനാവിലേക്ക് വേറേ വരുമാനമൊന്നുമില്ല. ഭാഗ്യക്കുറിയിൽ നിന്നും അല്ലറ ചില്ലറ വരുമാനമുണ്ടെങ്കിലും മദ്യമാണ് മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 18,500 കോടി രൂപയായിരുന്നു മദ്യം വിറ്റ വകയിൽ കേരളത്തിന്റെ ഏകദേശ വരുമാനം. അതിൽ 2,400 കോടി രൂപ മദ്യം ഉത്പാദകർക്ക് നൽകി. ബാക്കി 16,074 കോടി രൂപയും സംസ്ഥാന ഖജനാവിലേക്കാണ്ക്ക് എത്തിയത്.
639 ബാർ ഹോട്ടലുകളും 309 വിദേശ മദ്യ ഔട്ട്ലെറ്റുകളും വഴി വിറ്റ മദ്യത്തിൽ നിന്നാണ് ഈ വരുമാനം. 2016ൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിൽ ആകെ ബാർ ഹോട്ടലുകളുടെ എണ്ണം 29 മാത്രമായിരുന്നു എന്നു കൂടി ഇവിടെ ഓർത്തിരിക്കുന്നതു നല്ലതാണ്. 200ൽപ്പരം ബെവ്കോ ഔട്ട്ലെറ്റുകളുമുണ്ടായിരുന്നു. അതാണിപ്പോൾ 639ലേക്കും 309ലേക്കും വളർന്നത്. ഈ സാമ്പത്തിക വർഷം തന്നെ അവ യഥാക്രമം 800ലേക്കും 559ലേക്കും ഉയരും.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ഡിസ്റ്റിലറീസ് അല്ലാതെ വേറേ മദ്യ ഉത്പാദന യൂണിറ്റുകളും ഉണ്ടായിരുന്നില്ല. ഈ കുറവും രണ്ടാം പിണറായി വിജയൻ സർക്കാർ പരിഹരിച്ചിരിക്കുന്നു. സംസ്ഥാനത്ത് വിദേശ മദ്യ ഉത്പാദനത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ സ്പിരിറ്റ് ഉത്പാദിപ്പിക്കാൻ ആരു വന്നലും അനുവാദം നൽകുമെന്നാണു പിതിയ മദ്യ നയത്തിൽ പറയുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന അധിക മദ്യം വിറ്റഴിക്കാൻ പുതുതായി 250 ഔട്ട്ലെറ്റുകളും വൈകാതെ തുറക്കും. 150ഓളം ഹോട്ടലുകളാണ് ബാർ ലൈസൻസിനായി കാത്തിരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വവുമായി ധാരണയായി കഴിഞ്ഞാൽ ഇവയ്ക്കെല്ലാം ലൈസൻസ് ലഭിക്കും. അതോടെ കേരളത്തിന്റെ ശരാശരി മദ്യ ഉപയോഗം ആളൊന്നിന് 12 ലിറ്റർ വരെ ആയേക്കാം. ഇതിനു പുറമേയാണ് കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവിയും സ്റ്റാറ്റസും കൂട്ടി കുടിയന്മാരെ ആകർഷിക്കാനുള്ള കളമൊരുങ്ങുന്നത്.
മന്ത്രി സഭ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ ഇടതു മുന്നണിയിൽ തന്നെ എതിർപ്പുണ്ടെന്നതു വേറേ കാര്യം. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നും ആരോപിച്ച് എഐടിയുസിയും സിപിഐയും ഇതിനകം രംഗത്തെത്തി.മദ്യം മയക്കു മരുന്ന് മാഫിയകളുടെ കൈകളിൽ പിടയുകയാണു കേരളം. ഭയന്നിട്ടു റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് എവിടെയും. ആലുവയിലെ അഞ്ച് വയസുകാരിയും കൊട്ടാരക്കരയിൽ ഡോ വന്ദനയും മുവാറ്റുപുഴയിലെ വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് പെൺകുട്ടികളാണ് അടുത്തിടെ മയക്ക് മരുന്നിന്റെ ഇരകളായി മരിച്ചത്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യവ്യാപനമാണ് നടത്തുന്നത്. ഏഴ് വർഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. കുഞ്ഞുങ്ങളെ പുറത്ത് വിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ട്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രദേശിക നേതൃത്വങ്ങൾ മയക്ക് മരുന്ന് മാഫിയകളെ സഹായിക്കുന്നു എന്നു മാത്രമല്ല, ആലപ്പുഴ, കളമശേരി, തൃശൂർ, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ അവരാണ് ലഹരിക്കടത്തിൽ മുന്നിൽ.
അവരെ പ്രോത്സാഹിപ്പിക്കുന്നതാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ച മദ്യ നയം. അതു കേരളത്തെ മദ്യത്തിൽ ആറാടിക്കും. ആർക്കും എവിടെയും മദ്യം ഉത്പാദിപ്പിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും കഴിയും. ലോകത്തേക്കും ഉയർന്ന ആളോഹരി ഉപഭോഗം വന്നിട്ടും സർക്കാർ കണ്ണടയ്ക്കുന്നില്ല. പകരം കൂടുതൽ ആളുകളെ മദ്യപാനത്തിലേക്ക് ആകർഷിക്കുകയാണ്. ആരോഗ്യത്തിന് അത്യന്തം അപകടകരമാ മദ്യത്തെ മികച്ച പോഷകാഹാരമായി മുദ്ര കുത്തുന്നതിനു പിന്നിലെ കച്ചവടക്കണ്ണ് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതുണ്ടാക്കുന്ന സാഹൂഹ്യ ദുരന്തത്തിന്റെ കൈയും കണക്കും അചിന്ത്യമാണ്. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ നമ്മുടെ യുവത്വത്തെ ലഹരിയുടെ സമ്പൂർണ അടിമകളാക്കി മാറ്റാനുള്ള ക്വട്ടേഷനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യ നയം. നടപ്പായി കഴിഞ്ഞാൽ ഏതു ശക്തി വിചാരിച്ചാലും കേരളത്തെ പിന്നീടു മദ്യമുക്തമാക്കാനാവില്ല.
Ernakulam
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും കോടതിയില്‍ വാദിച്ചിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ യഥാക്രമം 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13-നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുക്കുകയും ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഇതേ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു.
Kerala
സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാവിലെ 11.30ഓടെ പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Kerala
നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിലായി.മല്ലപ്പള്ളി സ്വദേശി നീതുവാണ് (20) അറസ്റ്റിലായത്.കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പങ്കും പോലീസ് അന്വേഷിക്കുന്നു.
നീതു വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എന്നാണ് ഡോക്ടര്‍മാരോട് നീതു പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞ് മുങ്ങി മരിച്ചതാണെന്ന വിവരം ലഭിക്കുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login