Connect with us
top banner (3)

Kerala

ശ്രീരാമകൃഷ്ണന്റെ സഭ, കേരളത്തിന്റെ ചെലവിൽ

Avatar

Published

on

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരൊറ്റ ചോദ്യം. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ലണ്ടനിൽ നടന്ന ലോക കേരള സഭകൊണ്ട് നമ്മുടെ നാടിന് എന്തു ഗുണം കിട്ടി? ഒന്നും കിട്ടിയില്ല എന്ന് എല്ലാവർക്കുമറിയാം. ലണ്ടൻ സമ്മേളനം കൊണ്ടു മാത്രമല്ല, അതിനു മുൻപ് നടത്തിയ മൂന്ന് ലോക കേരള സഭയിലും ഫലം നാസ്തി! സർക്കാർ ചെലവിൽ പിണറായി വിജയനും ചില സിപിഎം മന്ത്രിമാരും ലണ്ടനിൽ പോയി കാൾ മാക്സിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത് ഈ യാത്രയിൽ അവർക്ക് അഭിമാനിക്കാവുന്ന നേട്ടമായെന്നു സമ്മതിക്കാം.

Advertisement
1000x200 PX MALAYALI DCTR MDX-02-02


ഇനിയാണ് അടുത്ത ചോദ്യം. പൂച്ച പെറ്റുകിടക്കുന്ന നമ്മുടെ ഖജനാവിലെ വിത്തെടുത്ത് കുത്തി എന്തിനാണ് താങ്കൾ അമേരിക്കയിലേക്കു പോകുന്നത്? ഈ യാത്രയും കേരളത്തെ വികസിപ്പിക്കാനോ പ്രവാസികളെ ഉദ്ധരിക്കാനോ അല്ല. അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു. അതിനു പിന്നാലെ സംസ്ഥാന നിയമസഭാ തരഞ്ഞെടുപ്പുമുണ്ട്. രണ്ടിനും സിപിഎമ്മിനു പണമൊഴുക്കിയേ പറ്റൂ. ഭരണത്തിലുള്ളത് കേരളത്തിൽ മാത്രവും. കേരളത്തിൽ അതിനു വലിയ പാങ്ങില്ല. അതുകൊണ്ട് വിദേശ മലയാളികളെ പിഴിഞ്ഞൂറ്റുക മാത്രമാണ് ലക്ഷ്യം. അതിനുള്ള ഉല്ലാസ യാത്രയല്ലേ ലോക കേരള സഭയുടെ റീജണൽ സമ്മേളനങ്ങൾ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്തരുത്. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്.


മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, നിയമസഭാ സ്പീക്കർ എൻ.എം. ഷംസീർ, നോർക്ക റൂട്സ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് സർക്കാർ പ്രതിനിധികളായി യുഎസിലെത്തുന്ന രാഷ്‌ട്രീയ നേതാക്കൾ. ഇവരെല്ലാവരും സിപിഎമ്മിലുള്ളവർ മാത്രം. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അടക്കം ഏതാനും ഉദ്യോഗസ്ഥരുമുണ്ട്.


ഒന്നാം പിണറായി വിജയൻ സർക്കാരിലെ സിപിഎം മന്ത്രിമാരിൽ രണ്ടാമതൊരു ബർത്ത് ലഭിച്ചത് ശ്രീരാമകൃഷ്ണനു മാത്രമാണ്. ക്യാബിനറ്റ് പദവിയില്ലെന്നേയുള്ളൂ, പത്രാസിന് ഒട്ടും കുറവില്ല. അദ്ദേഹത്തിന്റെ ബന്ധങ്ങളും ഇടപാടുകളുമെല്ലാം വിദേശത്താണെന്ന് ഒരിക്കൽ സ്വപ്ന സുരേഷ് പറഞ്ഞത് ഓർക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ സ്വർണം കള്ളക്കടത്ത്, വേദപുസ്തകം കടത്ത്, ഈന്തപ്പഴം, ഹവാല, റിവേഴ്സ് ഹവാല തുടങ്ങിയ ഇടപാടുകളിലെല്ലാം മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന ആൾ. അതേ ആളിനെത്തന്നെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നോർക്കയുടെ വൈസ് ചെയർമാനാക്കിയത് വെറുതേയല്ല.

മറുനാടൻ മലയാളികളുടെ സഹായത്തോടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സാമ്പത്തിക സൗകര്യം ഒരുക്കുക, മറുനാട്ടിലുള്ള മലയാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക തുടങ്ങിയ സുപ്രധാന അജൻഡകാണ് ലോക കേരള സഭയിലൂടെ വിഭാവന ചെയ്തത് എന്ന ധാരണയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം തുടക്കത്തിൽ പൂർണ പിന്തുണ നല്കി സർക്കാരിനൊപ്പം നിന്നു. പക്ഷേ, ലോക കേരള സഭ സിപിഎമ്മിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന വലിയൊരു തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതോടെയാണ് പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പഴയ നിയമസഭാ മന്ദിരത്തിലെ ശങ്കര നാരായണൻ തമ്പി സ്മാരക ഹാൾ കോടികൾ മുടക്കി പുതുക്കി പണിതായിരുന്നു ആദ്യ ലോക കേരള സഭ. അന്നതിനെ ആരും സംശയിച്ചില്ല. എന്നാൽ രണ്ടാം ലോക കേരള സഭയ്ക്കെന്നു പറഞ്ഞ് വീണ്ടും കോടികൾ ധൂർത്തടിച്ച് ഇതേ ഹാൾ മോടിയാക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം ശക്തിയുക്തം എതിർത്തു. മൂന്നാമതും ഇവിടെത്തന്നെ സമ്മേളനം നടത്തിയപ്പോഴും കോടികൾ ധൂർത്തടിച്ചു. തന്നെയുമല്ല, മൂന്നാം ലോക കേരള സഭയിൽ കളങ്കിത വ്യവസായി മോൻസൺ മാവുങ്കലിന്റെ ആത്മസുഹൃത്ത് അനിത പുല്ലയിലിന്റെ സാന്നിധ്യം വലിയ വാർത്തയായി. പരസ്യമായി പറഞ്ഞില്ലെങ്കിലു നോർക്ക റൂട്സ് വൈസ് ചയർമാൻ ശ്രീരാമകൃഷ്ണന്റെ ക്ഷണപ്രകാരമാണ് താൻ സമ്മേളനത്തിനെത്തിയതെന്ന് അവർ പറയാതെ പറയുകയും ചെയ്തു. അന്നത്തെ സമ്മേളനം വിവാദമായപ്പോൾ, ഇനിയുള്ള സമ്മേളനങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ചാകാമെന്നു തീരുമാനിച്ചതും ശ്രീരാമകൃഷ്ണന്റെ ബുദ്ധിയാണ്.

പക്ഷേ, മറുനാടൻ മലയാളികളോട് ഈ സർക്കാരിന്റെ നിലപാട് എന്താണെന്ന് കുറച്ചുനാൾ മുൻപ് കുവൈറ്റിലെ മലയാളി വ്യവസായിയും എൻബിടിസി ഗ്രൂപ്പ് മാനെജിംഗ് ഡയറക്റ്ററുമായ കെ.ജി ഏബ്രഹാം പറഞ്ഞ വാക്കുകൾ എല്ലാ പ്രവാസികളുടെയും പൊതുമനോഭാവമായി കരുതാം. അതിങ്ങനെ:
“എനിക്കൊരു അബദ്ധം പറ്റി. കഴിഞ്ഞ തവണ ഞാൻ ഇടതു മുന്നണിക്ക് വോട്ട് ചെയ്തു. പിന്നീട് സർക്കാർ പല തവണ എന്റെയടുത്ത് പിരിവിനു വന്നു. നല്ല നിലയിൽ സംഭാവന ചെയ്തു. അതിനെല്ലാം ഞാനിപ്പോൾ ദുഃഖിക്കുന്നു. ഞാൻ മണ്ടനാക്കപ്പെട്ടു. ഇനി ഞാൻ ഇടതു മുന്നണിക്ക് വോട്ട് ചെയ്യില്ല. ചില്ലിക്കാശ് സംഭാവനയും ചെയ്യില്ല. ഇത്ര വൃത്തികെട്ട ഭരണം മുൻപൊരിക്കലും കണ്ടിട്ടില്ല. എന്തൊക്കെയാണ് ഇവർ കാട്ടിക്കൂട്ടുന്നത്. വിദേശ മലയാളികളുടെ നിക്ഷേപങ്ങൾക്ക് ഇവിടെ ഒരു സുരക്ഷയുമില്ല. ഞങ്ങൾ നിർമിച്ച വീടുകൾ കുറച്ചു കാലത്തേക്ക് പൂട്ടിയിട്ടാൽ അതിനും നികുതി ഈടാക്കുന്നു. ഈ ആഡംബര കൊള്ളയ്ക്കു ശേഷവും ഞങ്ങളുടെ മുന്നിൽ വന്നു കൈ നീട്ടാൻ നാണമില്ലേ? ഇനി ഒരു ചില്ലിക്കാശ് ഞാനാർക്കും നൽകില്ല.”
ഈ മാസം ഒൻപതിന് ന്യൂയോർക്കിൽ നടക്കുന്ന മേഖലാ സമ്മേളനത്തോട് അമേരിക്കൻ മലയാളികൾ പുലർത്തുന്ന പൊതു വികാരവും ഇതാണ്. പക്ഷേ, മുഖ്യമന്ത്രിയും മന്ത്രിമാരും നോർക്കയും അതു കാര്യമാക്കുന്നില്ല. കാരണം ഇതൊരു പാർട്ടി പരിപാടിയായി അവർ മാറ്റിക്കഴിഞ്ഞു.
അഞ്ചര കോടി രൂപയാണ് യുഎസിലെ ലോക കേരള സഭയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. അതിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടര ലക്ഷം ഡോളർ (രണ്ട് കോടി രൂപ) നല്കേണ്ട റൂബി റോ മുതൽ 25000 ഡോളർ (20.5 ലക്ഷം രൂപ) വരെയുള്ള സിൽവർ റോ വരെയണ് ടിക്കറ്റ് വിവരം പുറത്തു വന്നിരിക്കുന്നത്. 50,000 ഡോളർ (40.1 ലക്ഷം രൂപ) വിലയുള്ള സിൽവർ, ഒരു ലക്ഷം ഡോളർ (82 ലക്ഷം രൂപ) വിലയുള്ള ഗോൾഡ് പാസുമുണ്ട്. രണ്ടു കോടി രൂപ നിരക്കിലുള്ള മൂന്ന് പാസ് വിറ്റു പോയാൽ സംഘാടനച്ചെലവ് മുഴുവൻ പരിഹരിക്കാം. ബാക്കിയൊക്കെ ലാഭം. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിവയ്ക്കു പറമേ ആയിരക്കണക്കിന് സാധാരണ പാസും വിതരണം ചെയ്യുന്നുണ്ട്. ഇതിനെല്ലാം ഫീസുമുണ്ട്. ഇത്തരത്തിൽ എത്ര പാസ്, അതിന്റെ മൂല്യം, പിരിച്ചെടുക്കുന്ന തുക തുടങ്ങിയവയ്ക്കൊന്നും ഒരു കണക്കുമില്ല. അതെത്രയായാലും സംഘാടകരുടെ വിഹിതം കിഴിച്ച് വലിയൊരു തുക മിച്ചം കാണും. അതു കേളത്തിലെ സിപിഎം പാർട്ടി ഫണ്ടിലേക്കാവും ഒഴുകുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതിനെ കേരളത്തിലെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോൾ പാർട്ടി മന്ത്രിമാരും നേതാക്കളും പ്രതിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞതിന്റെ ഗുട്ടൻസ് ഇതാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഒരു ജീവിത കാലം മുഴുവൻ വിദേശത്ത് പണിയെടുത്ത പണം നാട്ടിൽ ചെലവഴിക്കാൻ വന്ന കണ്ണൂരിലെ പ്രവാസിവ്യവസായി സാജൻ പാറായിലിനെ കാലപുരിക്കയച്ച പാർട്ടിയാണു സിപിഎം. പ്രവാസികളെ ഊറ്റിപ്പിഴിയുകയല്ലാതെ അവരെ സഹായിക്കാൻ ഒരു താത്പര്യവും കാണിക്കില്ല. സാജൻ പാറായിൽ മാത്രമല്ല, നൂറു കണക്കിനു പ്രവാസികൾ ഇങ്ങനെ വെന്തു വെണ്ണീറായിട്ടുണ്ട്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പുറപ്പെട്ട ദിവസം തന്നെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺ വേയ്ക്കു സ്ഥലമെടുക്കാൻ തുറന്ന സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസ് അടച്ചുപൂട്ടിയത് യാദൃച്ഛികമല്ല. നൂറുകണക്കിനു പ്രവാസികളുടെ പ്രതീക്ഷകൾക്കു ചിറകുമുളയ്ക്കണ്ട റൺവേയുടെ വികസനത്തിന് തടയിട്ട ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രവാസികളെ ഉദ്ധരിക്കാനെന്നു പറഞ്ഞ് യുഎസിലേക്കു വിമാനം കയറുന്നത്.

ഈ അവസരത്തിൽ, നെടുമ്പാശേരിയിലെ സിയാൽ വിമാനത്താവളത്തെക്കുറിച്ച് ഒന്നോർക്കുന്നതു കൊള്ളാം. പ്രവാസികളുടെ ചില്ലിക്കാശ് വരെ സ്വരുക്കൂട്ടി അവർക്കു വേണ്ടി രാജ്യത്തെ വലിയ വിമാനത്താവളങ്ങളിലൊന്നു തുറന്നു കൊടുത്ത ഒരു മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു, അതിനു വേണ്ടി ഒരു ലോക കേരള സഭയും വിളിച്ചു കൂട്ടാതെ അത്യധ്വാനം ചെയ്ത സാക്ഷാൽ കെ. കരുണാകരൻ. കേരളത്തിന്റെ ഒരേയൊരു ലീഡർ!
സിയാലിന്റെ പേരിൽ അന്നു ലീഡറെ എതിർത്തവരാണ് ഇന്നു പ്രവാസികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി അവരെ കൊളളയടിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആശാന് പിന്മുറക്കാരൻ മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിച്ചു

Published

on

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Featured

കേരളത്തിലെ പ്രളയത്തില്‍, നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമെന്ന് ഫേസ്ബുക്ക് പോസ്റ്റ്, ‘എയറിലായി’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published

on

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

Continue Reading

Business

അവന്‍റ് ഗാർഡ് റെസിഡൻസുമായി സ്‌കൈലൈൻ ദുബായിൽ

Published

on

കൊച്ചി: കഴിഞ്ഞ 35 വർഷമായി പാർപ്പിട നിർമാണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിർമാതാക്കളായ സ്കൈലൈൻ ദുബായിൽ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ് സെന്‍ററിലാണ് സ്‌കൈലൈൻ പ്രഥമ സംരംഭമായ അവന്‍റ് ഗാർഡ് റെസിഡൻസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുൻപ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയിൽ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈൻ ബിൽഡേഴ്‌സ് സിഎംഡി കെ.വി അബ്ദുൾ അസീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും ഏറെ വ്യത്യസ്‍തത പുലർത്തുന്ന പാർപ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികവുറ്റ ഡിസൈനിംഗിലൂടെ സ്‌ഥലത്തിന്‍റെ ഉപയോഗ സാദ്ധ്യതകൾ, മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്‍റ് ഗാർഡിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ബിസിനസ് സെന്‍ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാർപ്പിട സമുച്ചയത്തിൽ നിക്ഷേപിക്കുന്നത് വഴി എട്ട് മുതൽ ഒൻപത് ശതമാനം വരെ സാമ്പത്തിക വളർച്ച നേടാൻ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്മുടക്കിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.സ്കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. പുതു തലമുറയുടെ അഭിരുചികൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണിത്. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകൽപന ചെയ്യാമെന്നതാണ് ഇതിന്‍റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, കളിസ്‌ഥലങ്ങൾ, പാർക്കുകൾ, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകൾ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാമുണ്ടാകും. നിലവിൽ സ്കൈലൈനിന്‌ പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

500 കോടി രൂപ മുതൽമുടക്കിൽ പത്തോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിമൂന്നിൽ പരം പ്രോജക്ടുകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈലൈൻ ഇതിനോടകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്‌ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured