Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Global

കൊടുംക്രിമിനലുകൾക്ക് എന്തിനു
മനുഷ്യാവകാശങ്ങൾ

Avatar

Published

on

“ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്.”

ഈ മാസം പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ നോക്കി കേരളം വിതുമ്പിപ്പറഞ്ഞ വാക്കുകളാണിത്.

Advertisement
inner ad


“ഞങ്ങളെവിടെ പോകണം? വിദേശത്തേക്കു മാറണോ?” വന്ദനയുടെ പിതാവ് മോഹൻദാസും അമ്മ വസന്ത കുമാരിയും നെഞ്ചകം പിളർന്നു ചോദിച്ചതും നമ്മൾ കേട്ടു.


അവരുടെ കണ്ണീരൊരിക്കലും തോരില്ല. പക്ഷേ, വന്ദന എല്ലാവരുടെയും ഓർമകളിൽ നിന്നു ക്രമേണ മാഞ്ഞു പോകും. ഒരിക്കൽ ഇതുപോലെ കരൾ പിളർത്തി കരയിച്ച സൗമ്യ, ജിഷ, ഉത്ര, വിസ്മയ തുടങ്ങി എത്രയെത്ര പെൺകുട്ടികൾ വിസ്മൃതിയിലായി. അവരോട്, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളോട് നീതി ചെയ്യാൻ കഴിഞ്ഞോ, പൊതു സമൂഹത്തിനും നീതി പീഠങ്ങൾക്കും?


ഓർമയുണ്ടോ, സൗമ്യ എന്ന പെൺകുട്ടിയെ? പീഡന ശ്രമം ചെറുക്കുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയ 23കാരി. ഷൊർണൂർ സ്വദേശിയായ സൗമ്യക്ക് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സഹപ്രവർത്തകർ കണ്ടുവച്ച സുഹൃത്തുമായുള്ള കല്യാണം ഉറപ്പിക്കാനാണ് 2011 ഫെബ്രുവരി ഒന്നിന് സൗമ്യ ഷൊർണൂരിലേക്കു തിരിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ. വനിതകളുടെ കംപാർട്ട്മെന്റിൽ ഒറ്റയ്ക്കായിപ്പോയ സൗമ്യയെ തമിഴ്നാട് ഗൂഡല്ലൂർ സ്വദശിയായ ഗോവിന്ദച്ചാമി എന്ന ക്രിമിനൽ അതിക്രമിച്ചു കയറി ആക്രമിച്ചു. മാനഭംഗ ശ്രമം ചെറുക്കുന്നതിനിടെ കുതറിയോടിയ സൗമ്യ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി. ഒപ്പം ചാടിയ ഗോവിന്ദച്ചാമി, സാരമായി പരുക്കേറ്റു ട്രാക്കിൽ കിടന്ന സൗമ്യയെ വാരിയെടുത്ത് അടുത്ത കുറ്റിക്കാട്ടിലെത്തിച്ച് വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തി. പരുക്കും മാനഭംഗം മൂലമുണ്ടായ ഷോക്കും മൂലം ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ സൗമ്യ ഫെബ്രുവരി ആറിന് മരണത്തിനു കീഴടങ്ങി.
അന്നോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരമായ കൊലപാതകമായിരുന്നു അത്. അതുകൊണ്ടു തന്നെ സമാനമായൊരു കേസ് കേരളത്തിൽ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചു. കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചു. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലമടക്കം അന്വേഷണ സംഘം കോടതിയിലെത്തിച്ചു. കൊടുംക്രിമനലാണ് ഗോവിന്ദച്ചാമിയെന്നായിരുന്നു റിപ്പോർട്ട്. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമടക്കം എട്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലവും സൗമ്യ വധക്കേസിന്റെ കൊടും ക്രൂരതയും കണക്കിലെടുത്ത് വിചാരണ കോടതി അയാൾക്കു വധ ശിക്ഷ വിധിച്ചു. ഏഴു മാസം കൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
ഹൈക്കോടതിയും ഈ വിധി ശരി വച്ചു. എന്നാൽ സുപ്രീം കോടതിയിലെത്തിയപ്പോൾ പ്രതിക്കു മേൽ ചുമത്തപ്പെട്ട കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ഇക്കാരണത്താൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് പ്രഫുല്ല സി. പാന്ത്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴു വർഷത്ത കഠിനതടവായി ഇളവ് ചെയ്തു. ഈ ശിക്ഷ അയാൾ ഇതിനകം പൂർത്തിയാക്കി. അവശേഷിക്കുന്നത് ബലാത്സംഗത്തിനുള്ള ജീവപര്യന്തമാണ്. അതിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. അതോടെ ഗോവിന്ദച്ചാമി പുറത്തിറങ്ങും. ഇനിയാണ് സുപ്രധാനമായ ചോദ്യം. ഈ കേസിൽ സൗമ്യക്കോ അവളുടെ അമ്മ സുമതിക്കോ അവരർഹിക്കുന്ന നീതി ലഭിച്ചോ?
ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. ആരാണ് ഈ ഗോവിന്ദച്ചാമി? മോഷണം പതിവാക്കിയ ഭിക്ഷക്കാരൻ എന്നാണ് പൊലീസ് ക്രൈം റെക്കോഡ്സിൽ അയാളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. ഗോവിന്ദ ചാമിക്കു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോതിയിലും ഹാജരായത് അഡ്വ.ബി.എ. ആളൂർ എന്ന ക്രിമിനൽ ലോയറാണ്. ഒരു കോടതിയിലേക്കു തന്റെ ഫീസ് അഞ്ചു ലക്ഷം രൂപയാണെന്നാണ് ആളൂർ അവകാശപ്പെടുന്നത്. ഗോവിന്ദച്ചാമിയുടെ കേസ് നടത്തിപ്പിനായി 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും അദ്ദഹം സമ്മതിച്ചിട്ടുണ്ട്
. ഭിക്ഷക്കരാനായ ഒരു കള്ളനാണ് ഇത്രയും രൂപ സമാഹരിച്ചു നൽകി വധശിക്ഷയിൽ ഇളവ് നേടിയത്. പക്ഷേ,. ഇനിയൊരമ്മയ്ക്കും തന്റെ ഗതി വരരുതെന്നു പറഞ്ഞു നിലവളിച്ച സൗമ്യയുടെ അമ്മ സുമതിയുടെ കണ്ണീരിന് ഒരു വിലയും കട്ടിയില്ല എന്നതാണ് സൗമ്യ വധക്കേസിന്റെ പിന്നാമ്പുറം.

Advertisement
inner ad

സമാനമായ നിലവിളിയാണ് 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കേട്ടത്. എറണാകുളം ലോ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ജിഷ, പെരുമ്പാവൂർ നഗരപരിധിക്കുള്ളിലെ ചെറ്റക്കുടിലിൽ ജിഷ കൊല ചെയ്യപ്പെട്ടപ്പോൾ കേരളത്തിലെമ്പാടും ഉയർന്ന പ്രതിഷേധത്തിന് അളവില്ല. ഇടതു മുന്നണി അതു രാഷ്‌ട്രീയമായി വഴിതിരിച്ചുവിട്ടു മുതലെടുപ്പും നടത്തി. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ അമീർ ഉൾ അസ്ലാം എന്ന ക്രിമിനൽ അറസ്റ്റിലായി. ജിഷയെ ലൈംഗികമായി ആക്രമിക്കാനുള്ള ശ്രമത്തിനിടെ അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. വളരെയേറെ സെൻസേഷണലായിരുന്ന ഈ കേസിൽ 2017 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അമിർ ഉൾ അസ്ലമിന് വധ ശിക്ഷ വിധിച്ചു. ഇതിൽ ഇളവ് തേടി അയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാൻ ഇന്നലെ ഹൈക്കോടതി ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിലും പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂർ. പ്രതിയുടെ മനുഷ്യാവകാശങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുന്നത്. ഇരയുടെ അവകാശങ്ങളെക്കാൾ വേട്ടക്കാരന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അനുഭവങ്ങളും നിരവധിയുണ്ട്.

ഇന്ത്യയുടെ തന്നെ കുറ്റാന്വേണ ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതിയുടെ മരണം. ഉത്രയുടെ പേരിലുള്ള അതിരറ്റ സ്വത്തുവകകൾ സ്വന്തമാക്കാൻ ഭർത്താവ് സൂരജ് എസ് കുമാർ വിഷപ്പാമ്പിനെ ഉപയോഗിച്ചു നടത്തിയ കൊലപാതകം കേരളത്തിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് ആയിരുന്നു.
ഈ കൊടുംക്രൂരത തിരിച്ചറിഞ്ഞ ഉത്രയുടെ അമ്മ മണിമേഘലയും നെഞ്ചുപൊട്ടി നിലവിളിച്ചു, ഇനി ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേയെന്നായിരുന്നു മണിമേഘലയുടെയും നിലവിളി. കേരളത്തിന്റെ ക്രിമിനോളജി സയൻസിൽ പുതിയ അധ്യായം തന്നെ എഴുതിച്ചേർത്ത ഈ കേസിൽ പ്രതിക്കു കിട്ടിയത് 17 വർഷത്തെ തടവ് ശിക്ഷ. ഇതു കുറഞ്ഞുപോയെന്നും പരമാവധി ശിക്ഷ തന്നെ പ്രതി സൂരജിനു കൊടുക്കണമെന്നും ആവശ്യപ്പെട്ടുള്ള മണിമേഖലയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement
inner ad

സമാനമാണ് കൊല്ലം ജില്ലയിലെ തന്നെ ഡോ. വിസ്മയയുടെ കേസും. ഭർതൃവീട്ടിൽ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ തുടർന്നു ജീവനൊടുക്കിയ വിസ്മയയുടെ മൃതദേഹത്തിനു സമീപത്തിരുന്ന്, ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവരുതേ എന്നു വിലപിച്ച അമ്മ സജിതയുടെ ചിത്രം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്ററായിരുന്ന പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഇയാളെ 10 വർഷത്തെ തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷയിൽ നിന്നു പോലും തന്നെ വിട്ടയയ്ക്കണമെന്നും നഷ്ടമായ സർക്കാർ ജോലി തിരികെ നല്കണമെന്നും ആവശ്യപ്പെട്ട് അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് കിരൺ കുമാർ.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പെൺകുട്ടികൾക്കു നേരേ നടന്ന അരുംകൊലകളിൽ ചിലതു മാത്രമാണിത്. പാലായിൽ പരീക്ഷ എഴുതാൻ വന്ന പെൺകുട്ടിയെ ക്യാംപസിൽ കുത്തിക്കൊലപ്പെടുത്തിയപ്പോഴും തിരുവല്ലയിൽ ക്ലാസിലേക്കു പോയ പെൺകുട്ടിയെ നടുറോഡിൽ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴും കോട്ടയം സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സഹപാഠിയെ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴുമൊക്കെ ഇതേ നിലവിളി ഉയർന്നതാണ്. ഇനിയൊരാൾക്കും…..

Advertisement
inner ad

പക്ഷേ, ഈ നിലവിളി അവസാനിക്കുമെന്നു തോന്നുന്നില്ല. അതിൽ അവസാനത്തേതാകും കൊട്ടാരക്കരയിൽ സംഭവിച്ചതെന്നും കരുതുന്നില്ല. ഈ നിലവിളി നിലയ്ക്കണമെങ്കിൽ കുറ്റകൃത്യത്തിന് ആനുപാതികമായിത്തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റവാളിയുടെ മനുഷ്യാവകാശങ്ങളല്ല, ജീവനും ജീവിതവും നഷ്ടപ്പെട്ട ഇരകളുടെയും അവരുടെ ഉറ്റവരുടെയും അവകാശങ്ങളാണ് നിയമങ്ങളും നീതിപീഠങ്ങളും സംരക്ഷിച്ചു മാതൃകയാക്കേണ്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഒഐസിസി കുവൈറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

Published

on

കുവൈറ്റ് സിറ്റി : മഹാത്മാ ഗാന്ധിയുടെ 155 മത് ജന്മദിനം ഒഐസിസി കുവൈറ്റ് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ നടന്ന ആഘോഷത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടന കർമ്മം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ് പിള്ള സ്വാഗതം ആശംശിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. ലോക സമാധാനത്തിന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്ക് നാൾക്കുനാൾ പ്രശസ്തി വര്ധിക്കുകയാണെന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.

നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ, നിസ്സാം എം.എ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ), അനിൽ (തിരുവന്തപുരം), സിനു ജോൺ (പത്തനംതിട്ട), ജിജോ (കോട്ടയം), നിപു ജേക്കബ് (എറണാംകുളം), ബിനു (പാലക്കാട്), സജിത്ത് (മലപ്പുറം), ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ ആശങ്കൾ നേർന്നുകൊണ്ട് സംസാരിച്ചു. നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദി പറഞ്ഞു.

Continue Reading

Kuwait

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു

Published

on


കുവൈറ്റ് സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ്‌ ഗായകൻ മുബാറക് അൽ റാഷീദ് ഉൽഘാടനം നിർവഹിച്ചു . സുൽത്താൻ അൽ കന്ദേരി, രക്ഷധികാരി കെ എസ് വർഗീസ്, ഡോ പ്രദീപ് ചാക്കോ, അഡ്വ. ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ്, എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ്‌ തോമസ് കുരുവിളയെ രക്ഷാധികാരി കെ എസ് വർഗീസ് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി റെയ് ജു അരീക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി ചാണ്ടി നന്ദിയും അറിയിച്ചു. ജനറൽ കൺവീനർ ഷിജു ഓതറ, വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ പിള്ള, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, സജി പൊടിയാടി, മഹേഷ്‌ ഗോപാലകൃഷ്ണൻ, റെജി കെ തോമസ്, ഷാജി മുതിരകാലയിൽ, ജിജി നൈനാൻ, ജെറിൻ വർഗീസ്, ലിജി ജിനു ജോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലീന റെജി,അക്സ മേരി സജി,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു.

Continue Reading

Kuwait

മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു

Published

on

കുവൈറ്റ് സിറ്റി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. മേത്തരം റോസ്റ്ററി ഉത്പന്നങ്ങൾ , വിവിധ ഇനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ , ചോക്ലേറ്റുകൾ എന്നിവ കൂടാതെ അറബ് ആഫ്രിക്കൻ ചികിൽസയിലും കേരളിയആയുർവ്വേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന സസ്യ ഇനങ്ങളും ഔഷധകൂട്ടുകളും പൊടിച്ചുംഅല്ലാതെയും മദീന റോസ്‌റ്ററിയിൽ ലഭ്യമാണ്. ജിലീബ്‌ അടക്കം മറ്റു ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളോട് ചേർന്നും മദീന റോസ്‌റ്ററി കൂടുതൽ ശാഖകൾ തുറക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മദീന റോസ്‌റ്ററി മാനേജ്‌മെന്റും ഉന്നത ഗ്രാൻഡ് മാനേജ്‍മെന്റ് അംഗങ്ങളും ഉദ്‌ഘാടന മുഹൂർത്തത്തിന് സാക്ഷികളായി.

Advertisement
inner ad
Continue Reading

Featured