Cinema
എം. മണികണ്ഠന്റെ ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ, ഒപ്പം മാപ്പപേക്ഷയും
ദേശീയപുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയിരുന്നു. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്കാരം മാത്രം തിരികെനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ.
പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനു മുകളിൽ വെയ്ക്കുകയായിരുന്നു. ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിൽ പരാമർശിച്ചിരുന്നത്. മോഷ്ടാക്കൾ നാടുവിട്ടതായാണ് റിപ്പോർട്ടുകൾ.
ഉസലംപട്ടിയിലാണ് എം മണികണ്ഠൻ ജനിച്ചത്. സിനിമാത്തിരക്കുകൾ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Cinema
നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള കോടതിയുത്തരവ്.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു.
Cinema
ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഉറപ്പിച്ച് ആസിഫ് അലി ചിത്രം രേഖാചിത്രം
2025ല്‍ മോളിവുഡിലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഉറപ്പിച്ച് ആസിഫ് അലി ചിത്രം രേഖാചിത്രം. ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തിലെത്തുന്ന ചിത്രം മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ഴേണറിലാണ് ഒരുങ്ങുന്നത്. ആദ്യ ദിനം മുതല്‍ പോസീറ്റീവ് റെസ്‌പോണ്‍സാണ് സിനിമയ്ക്ക് ലഭിച്ചത്. അനശ്വര രാജന്‍ നായികയായെത്തുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച നേട്ടങ്ങളോടെയാണ് മുന്നേറുന്നത്. 2024ല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലി ചിത്രങ്ങള്‍ കാഴ്ചവെച്ചത്. 2025ലും ഈ വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് താരം.
ആദ്യ നാല് ദിവസം കൊണ്ട് 27 കോടി രൂപയ്ക്ക് മേലെയാണ് ലോകമെമ്പാട് നിന്നും കളക്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകന്‍ ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് ഇനിഷ്യല്‍ കളക്ഷനാണ് ഈ ചിത്രത്തിലേത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിയുടെ രൂപകല്‍പ്പന സിനിമയുടെ ഒരു പ്രസക്ത ഭാഗമാണ്. മലയാളത്തില്‍ വളരെ അപൂര്‍വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ചിത്രത്തില്‍ വളരെ മികച്ച രീതിയില്‍ പ്രസന്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. സംവിധായകന്‍ ജോഫിന്‍ , രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലിക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Cinema
നടന്‍ ഉണ്ണി മുകുന്ദന്‍ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ചു
കോഴിക്കോട്: മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.
‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login