Connect with us
48 birthday
top banner (1)

Featured

ഉറപ്പിച്ചു, അവരിനി ജീവനോടെ മടങ്ങിവരില്ല

Avatar

Published

on

ന്യൂഫൗണ്ട്‌ലാൻഡ്: അക്കാര്യം ഏകദേശം ഉറപ്പിച്ചു. ടൈറ്റൻ ​ഗേറ്റ് അന്ത‍ർവാഹിനിയിൽ സഞ്ചരിച്ച സാഹസിക വിനോദ സഞ്ചാരികൾ അഞ്ചുപേരും മരിച്ചതായി റിപ്പോ‍ർട്ട്. ബിബിസിയാണ് പുതിയ വാർത്ത പുറത്തു വിട്ടത്. ടൈറ്റാനിക് അവശിഷ്ടത്തിന്റെ വില്ലിൽ നിന്ന് ഏകദേശം 1,600 അടി (487 മീറ്റർ) ഉയരത്തിൽ വ്യാഴാഴ്ചയാണ് മുങ്ങിക്കപ്പലിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ടൈറ്റന്റെ നാശത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല.
യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിനും മുഴുവൻ ഏകീകൃത കമാൻഡിനും വേണ്ടി, കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി, ”റിയർ അഡ്മിറൽ ജോൺ മൗഗർ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞാതായും റിപ്പോ‍ർട്ടുകളിൽ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഉത്തരമില്ലെന്നായിരുന്നു മൗഗർ പറ‌ഞ്ഞത്.. കടൽത്തീരത്ത് അവിശ്വസനീയമാംവിധം മോശം അന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റൻ അന്തർവാഹിനിയിലെ ഓക്സിജൻ തീർന്നിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴി‍ഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അന്തർവാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. അന്തർവാഹിനിക്കായി കപ്പലുകളും റിമോട്ടായി പ്രവർത്തിപ്പിക്കുന്ന റോബോട്ടുകളും അടക്കം അന്തർവാഹിനിയെ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Advertisement
inner ad

ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്‍ലാൻറിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാൻറിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതെയിരുന്നത്.

ഒഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. എട്ട് മണിക്കൂർ സമയത്തിൽ കടനിലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.

Advertisement
inner ad

അഞ്ച് പേരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ് , ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

ചരിത്രത്തിലാദ്യമാണ് ഇത്തരത്തിലൊരു സാഹസിക സഞ്ചാര ദുരന്തമെന്നാണ് സമുദ്ര ​ഗവേഷകർ പറയുന്നത്. സഹസ്ര കോടീശ്വരന്മാരായ അഞ്ചു പേരാണ് യാനത്തിനുള്ളിലുള്ളത്. അവരിൽ ഒരു അച്ഛനും മകനുമുണ്ട്. ആക്ഷൻ ഏവിയേഷൻ എന്ന സാഹസിക ​ഗ​ഗന സഞ്ചാര കമ്പനിയുടെ ചയർമാൻ ഹരീഷ് ഹാർഡിം​ഗ് (58) അവരിലൊരാൾ. സാഹസിക സഞ്ചാരം പതിവാക്കിയ ഇദ്ദേഹം ഒന്നിലേറെ തവണ സമുദ്ര പര്യവേക്ഷണത്തിലും പങ്കാളിയായി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
പാക്കിസ്ഥാൻ കോടീശ്വരന്മാരും ബ്രിട്ടനിൽ സ്ഥിര താമസക്കാരുമായ ഷഹജദാ ദാവൂദ്, മകൻ സുലെമാൻ ദാവൂദുമാണ് മറ്റു രണ്ടു പേർ. സുലേമാൻ പതിവായി സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നയാളാണെന്നു കുടുംബം. നൂറു കോടി ഡോളറിന്റെ ആസ്ഥിയുണ്ട്. ഭാര്യ: ക്രിസ്റ്റീന. മകൾ: അലീന.

Advertisement
inner ad

ടൈറ്റാനിക് എന്ന അപരനാമത്താൽ അറിയപ്പെടുന്ന പോൾ ഹെൻട്രി ആണ് നാലാമൻ. 1987 മുതൽ ടൈറ്റാനിക് ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള നിരവധി സാഹസിക യാത്രകളിൽ പങ്കാളിയാണ്.

കാണാതായ സബ്മറീൻ ഓഷീൻ ​ഗേറ്റിന്റെ സിഇഒ സ്റ്റോക്ടൺ റഷ് ആദ്യമായാണ് ഇത്ര ആഴത്തിലുള്ള സമുദ്ര സഞ്ചാരത്തിൽ പങ്കാളിയാകുന്നത്. സാഹസിക വിനോദ യാത്രയുടെ ഭാ​ഗമായാണ് ഇവർ ടൈറ്റാനിക് തേടി പോയത്. ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട സബ്മറീനുമായി രണ്ടു മണിക്കൂറിനുള്ളിൽ ബന്ധം വിച്ഛേദിക്കപ്പെട്ടു.

Advertisement
inner ad

ഒരു നൂറ്റാണ്ടു മുൻപുണ്ടായ ദുരന്തത്തെ വെല്ലുന്ന രണ്ടാം ദുരന്തമായി വീണ്ടും ടൈറ്റാനിക്. 1912 ഏപ്രിൽ 14നുണ്ടായ കപ്പൽച്ഛേദത്തിൽ കൊല്ലപ്പെട്ടത് 1500ൽപ്പരം പേരായിരുന്നു. അന്നു ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായിരുന്ന ടൈറ്റാനിക്, ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ അ​ഗാധതയിലേക്ക് മൂറിഞ്ഞു താഴുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയ അഞ്ചം​ഗ സാഹസിക സംഘത്തെ തേടി ലോകം കാത്തിരിക്കുന്നു. അവരുടെ മടങ്ങിവരവ് എപ്പോൾ, എങ്ങനെയെന്ന് ഒരു നിശ്ചവുമില്ല.
കഴിഞ്ഞ ഞായാറാഴ്ചയാണ് സംഘം കടലിലിറങ്ങിയത്. ഏതാനും മണിക്കൂറിനുള്ളിൽ സമുദ്ര പേടകമായ ഓഷ്യൻ ​ഗേറ്റ് ​മായി ബന്ധം സ്ഥാപിക്കാനായില്ലെങ്കിൽ മോശം വാർത്തയാവും ലഭിക്കുക എന്നാണ് സമുദ്ര ​ഗവേഷകരുടെ ആശങ്ക. ഒരു ബ്രിട്ടീഷ് ​സഞ്ചാരി, ഒരു ഫ്രഞ്ച് നാവികൻ, കോടീശ്വരനായ പാക്കിസ്ഥാനി എന്നിവരും സമുദ്രപര്യവേക്ഷണ വാഹനത്തിന്റെ ക്യാപ്റ്റന്മാരുമാണ് സംഘത്തിലുള്ളത്.
സമുദ്ര സഞ്ചാരികളുടെ പേടകം 13000 അടി ആഴത്തിലാണെന്നാണ് സംശയിക്കുന്നത്. എന്നാൽ രക്ഷാസേനയുടെ സമുദ്രവാഹിനികൾക്ക് 2000-2500 അടി ആഴത്തിൽ വരെ മാത്രമേ മുങ്ങാനാവൂ. ​ഗേറ്റ്‌വേയുടെ സ്ഥാനവും ആഴവും കൃത്യമായി മനസിലാക്കാൻ കഴിയാത്തതും തെരച്ചിൽ ദുഷ്കരമാക്കുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ ​ഗേറ്റ് വേ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കവെ, രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകി ചില ശബ്ദവീചികൾ. കടലിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ, അര മണിക്കൂറിന്റെ ഇടവേളയിൽ വലിയ ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ശബ്ദം നിരീക്ഷിക്കാനായി നാലു മണിക്കൂറിനുശേഷം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തുടർന്നും ശബ്ദം കേട്ടതായി സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. സമുദ്ര പേടകത്തിനായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്.

Advertisement
inner ad

സമുദ്ര പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവർത്തകർക്കിടയിൽ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നൽകി ശബ്ദവീചികൾ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും

Advertisement
inner ad

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured