Connect with us
head

crime

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു ; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം : വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്ബള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണുവിനെ (33) യാണ് നെടുമങ്ങാട്‌പോലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ 16ന് ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടില്‍ കടന്ന് യുവതിയെ പീഡിപ്പിച്ചത്. സംഭവം പാര്‍ട്ടി ഓഫിസില്‍വെച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും പെണ്‍കുട്ടിയുടെ പരാതി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്‌ ആനാട്, മൂഴി മണ്ഡലം കമ്മിറ്റികള്‍ രംഗത്ത് വരുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസിൽ പരാതി നൽകിയതും തുടർന്ന് കേസെടുത്തതും.

ഡിവൈഎഫ്ഐ നേതാവ് വിഷ്ണു ജോലി ചെയ്യുന്ന ആനാട് ഫാര്‍മേഴ്‌സ് ബാങ്കിലേക്കും പ്രതി പിടിഎ പ്രസിഡന്റ്‌ ആയിരിക്കുന്ന രാമപുരം യു.പി സ്കൂളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ പരാതി എത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

നീതു കൊലക്കേസ്: കാമുകൻ അറസ്റ്റിൽ

Published

on

കൊല്ലം: കാസർ​ഗോഡ് ബദയടുക്കയിലെ ഏൽക്കാനം റബർ തോട്ടത്തിൽ കൊല ചെയ്യപ്പെട്ട കൊല്ലം സ്വദേശി നീതുവിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ആന്റോ സെബാസ്റ്റ്യനെ തിരുവനന്തപുരത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ നീതുവുമായി പ്രണയം നടിച്ച് ആന്റോ വയനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നാണ് ടാപ്പിം​ഗ് ജോലിക്കെന്നു പറഞ്ഞ് ബദിയടുക്കയിലേക്കു കൊണ്ടു പോയത്. അവിടെ റബർ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിക്കവേ, കഴിഞ്ഞ ബുധനാഴ്ചയാണ് നീതുവിനെ കൊല ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹം തുണിയിൽ പൊതിഞ്ഞു വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപെങ്കിലും കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. വീടിനുള്ളിൽ നിന്നു ദുർ​ഗന്ധം വമിച്ചപ്പോൾ നാട്ടുകാർ വീടിന്റെ ഓടിളക്കി പരിശോധന നടത്തി. അപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് അഴുകിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. അതിനു മുൻപ് തന്നെ ആന്റണിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

Featured