സെപ്റ്റംബർ 30 : തേവര മുരളി രക്തസാക്ഷി ദിനം ; ഇ.എം.എസ് സർക്കാരിന്റെ ദുർവാശിയുടെ ഇരയായിരുന്നു മുരളി

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിന് മുന്നിൽ ബസ്റ്റോപ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സമരത്തിലാണ് ഫോർട്ട്‌കൊച്ചി സ്വദേശിയായ മുരളി എന്ന വിദ്യാർത്ഥി രക്തസാക്ഷിത്വം വരിച്ചത്. 1967 സെപ്റ്റംബർ 30ന് സമരത്തിനുനേരെ നടന്ന പോലീസ് ലത്തിച്ചാർജിൽ ഇദ്ദേഹത്തിന് പരിക്കേറ്റു. ഹൃദ്രോഗ ബാധിതൻ കൂടിയായിരുന്ന ഇദ്ദേഹം ഇതേതുടർന്ന് മരണത്തിന് കീഴടങ്ങി.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പോലും ശത്രുതാ മനോഭാവത്തോടെ കണ്ട ഇ.എം.എസ് സർക്കാരിന്റെ ദുർവാശിയുടെ ഇരയായിരുന്നു മുരളി.കോളേജിലെ വിദ്യാർഥികളുടെ പ്രിയങ്കരനും വിദ്യാർത്ഥിപക്ഷം പോരാട്ടങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു മുരളി.

Related posts

Leave a Comment