Connect with us
48 birthday
top banner (1)

Kerala

പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റില്‍ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു

Avatar

Published

on


തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികള്‍ക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവില്ല. എന്നാല്‍, രണ്ട് പദ്ധതികളുടെ വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവും വരുത്തി.

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വര്‍ധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും ‘കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സര്‍ക്കാര്‍ ഇത്തവണ കുറവും വരുത്തി.

Advertisement
inner ad

ആഗോള മാന്ദ്യത്തിന്റെയും ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയവല്‍കരണത്തിന്റെയും ഫലമായി കേരളത്തിലേക്ക് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്കായി 25 കോടി രൂപ മാത്രമാണ് ഇത്തവണ മാറ്റിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ അതേ തുക മാത്രമാണ്. കഴിഞ്ഞ വര്‍ഷം 25 കോടിയായിരുന്നു വകയിരുത്തിയത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോള്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ ആറ് കോടി കുറവ് വരുത്തി.

കുറഞ്ഞത് രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികള്‍ക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള ‘സാന്ത്വന’ പദ്ധതിക്ക് വേണ്ടി 33 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.

Advertisement
inner ad

‘കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്’ വഴിയുള്ള ക്ഷേമപദ്ധതികള്‍ക്കായി 13 കോടി രൂപയും ധനമന്ത്രി ഇത്തവണ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, കഴിഞ്ഞ തവണത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. കഴിഞ്ഞ തവണ ഇത് 15 കോടി രൂപയായിരുന്നു. ഇത്തവണ രണ്ട് കോടി രൂപയുടെ കുറവാണ് സര്‍ക്കാര്‍ വരുത്തിയത്.2024-25 സാമ്പത്തിക വര്‍ഷം നോര്‍ക്കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 143.81 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thrissur

ശശി തരൂര്‍ എം.പി.ചേലക്കര യുവജനങ്ങളുമായി സംവദിക്കുന്നു

Published

on

ചേലക്കര: ശശി തരൂര്‍ എം.പി. ചേലക്കരയില്‍ സംവദിക്കുന്നു. ചേലക്കര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചേലക്കര ജനാകിറാം ഓഡിറ്റോറിയത്തിലാണ് ‘മീറ്റ് വിത്ത് ശശി തരൂര്‍’ എന്ന പേരില്‍ സംവാദ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനം നമ്മളിലൂടെ എന്നതാണ് ചര്‍ച്ചാവിഷയം. നാടിന്റെ വികസന സ്വപ്‌നങ്ങള്‍,വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ യുവതി-യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കാര്‍ഷിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്ന് സംഘാടകരായ അഡ്വ.എല്‍ദോ പൂക്കുന്നേല്‍,മോജു മോഹന്‍,അജിത്ത് താന്നിക്കല്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

Kasaragod

വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചികിത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

Published

on

കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്(32) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ചോ​യ്യം​കോ​ട് കി​നാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 99 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ ഐ​സി​യു​വി​ലും നാ​ല് പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.

Advertisement
inner ad
Continue Reading

Kerala

കുഴൽപ്പണക്കേസ്‌ തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മൂന്ന് വർഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശൻ ചോദിച്ചു.

കൊടകരയിലെ പോലീസ് റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയൻ ഉന്നയിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയൻ ബിജെപി നേതാക്കൾക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസിൽ മുന്നോട്ടു പോകുന്നതെന്നും സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ കേസിൽ ആംബുലൻസ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവൻ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുൻപിൽ പോലീസിൻ്റെ പൈലറ്റും പുറകിൽ പോലീസിന്റെ എസ്കോർട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സർക്കാർ കബളിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു.

Advertisement
inner ad

ബിജെപിയിൽ ഇത് വലിയ പ്രശമായിരിക്കു കയാണ്. ബിജെപിയിൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അതിനു പിണറായുടെ പിന്തുണയുണ്ടെന്നാണ് ശോഭയുടെ ആരോപണം. പാലക്കാട്ട് സിപിഎം സ്ഥാനാർഥിയെ കെട്ടിയിറക്കിയതിനെതിരെ ഒരു കൂട്ടം നേതാക്കൾ വെല്ലുവിളിച്ചിരിക്കു കയാണെന്നും കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured