ഇക്കുറി ഗവർണറുടെ സൽക്കാരം ഇല്ല

തിരുവനന്തപുരം: സ്വതന്ത്ര്യ ദിനം പ്രമാണിച്ച് ഗവർണർ രാജ് ഭവനിൽ ആഗസ്റ്റ് 15 ന് നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഇത്തവണ വേണ്ടെന്നുവച്ചു. കനത്ത മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം.
ഈ വകയിൽ ലാഭിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കുവാനും ഗവർണർ നിർദേശിച്ചു.

Related posts

Leave a Comment