ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നതുവരെ പിന്നോട്ടില്ല ; ജലസമാധിക്കുളള ഒരുക്കം പൂർത്തിയാവുമ്പോൾ ….

ഡൽഹി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിയടയുമെന്ന് പ്രഖ്യാപിച്ച ജ​ഗദ്​ഗുരു പരമഹംസ ആചാര്യ മഹാരാജ് ജലസമാധിക്കുളള ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ഭക്തരും സ്ഥലത്ത് തടിച്ചുകൂടുന്നുണ്ട്. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെെത്തിയിട്ടുണ്ട്. ഒക്ടോബർ‍ രണ്ടിനുളളിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ അയോധ്യയിലെ സരയു നദിയിൽ ജലസമാധി അടയുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. കൂടാതെ രാജ്യത്തെ മുസ്ലിം-ക്രിസ്ത്യൻ മതവിശ്വാസികളുടെ പൗരത്വം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

https://publish.twitter.com/?query=https%3A%2F%2Ftwitter.com%2Fnews24tvchannel%2Fstatus%2F1444160777095577604&widget=Tweet

Related posts

Leave a Comment