എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 25

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള
കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം. എസ് സി. – എം. എസ്., എം. ടെക്. – എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

എം. ടെക്. പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്

എം. എസ്‌ സി പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്

യോഗ്യത:
എം. എസ്‌ സി നാനോബയോടെക്നോളജി: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിക്കൽ നാനോടെക്‌നോളജി, നാനോടെക്‌നോളജി, മെഡിക്കൽ ബയോടെക്‌നോളജി, ബയോമെഡിക്കൽ സയൻസസ്, മെഡിക്കൽ ജെനറ്റിക്‌സ്, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഹെൽത്ത് ഇൻഫർമാറ്റിക്‌സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൻമെന്റൽ സയൻസ്, എൻവയൻമെന്റൽ ഹെൽത്ത് സയൻസസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, അലൈഡ് ഹെൽത്ത് സയൻസസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ ബിരുദം അഥവാ തത്തുല്യം.

എം. ടെക് നാനോബയോടെക്നോളജി: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇൻഫർമാറ്റിക്‌സ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്, അഗ്രിക്കൾച്ചർ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഹോം സയൻസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ, മോളിക്കുലർ ബയോളജി, മെഡിക്കൽ ബയോടെക്‌നോളജി, മെഡിക്കൽ
മൈക്രോബയോളജി, മെഡിക്കൽ നാനോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എൻവെയൻമെന്റൽ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷൻ, എൻവെയൻമെന്റൽ ഹെൽത്ത് സയൻസസ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുർവേദ, ഹോമിയോപ്പതി, ഫാർമസി, യൂനാനി, ശാഖകളിൽ നേടിയ പ്രൊഫഷണൽ ബിരുദം അഥവാ തത്തുല്യ ബിരുദം.

എം. എസ്‌ സി മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലാർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ നാനോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോമെഡിക്കൽ സയൻസസ്, മെഡിക്കൽ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, നഴ്സിംഗ്, ഹെൽത്ത് ഇൻഫർമാറ്റിക്‌സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൻമെന്റൽ സയൻസ്, എൻവയൻമെന്റൽ ഹെൽത്ത് സയൻസസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, അലൈഡ് ഹെൽത്ത് സയൻസസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, അപ്ലെയിഡ് സൈക്കോളജി എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ ബിരുദം അഥവാ തത്തുല്യം.

എം. ടെക് മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇൻഫർമാറ്റിക്‌സ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്, അഗ്രിക്കൾച്ചർ ആൻഡ് ഇറിഗേഷൻ എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഹോം സയൻസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ, മോളിക്കുലർ ബയോളജി, മെഡിക്കൽ ബയോടെക്‌നോളജി, മെഡിക്കൽ നാനോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എൻവെയൻമെന്റൽ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷൻ, എൻവെയൻമെന്റൽ ഹെൽത്ത് സയൻസസ്, അലൈഡ് ഹെൽത്ത് സയൻസസ്, അപ്ലെയിഡ് സൈക്കോളജി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസ് കോഴ്സുകളിൽ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കിൽ,
അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുർവേദ, ഹോമിയോപ്പതി, ഫാർമസി, യൂനാനി, ശാഖകളിൽ നേടിയ പ്രൊഫഷണൽ ബിരുദം അഥവാ തത്തുല്യ ബിരുദം.

അമൃത – അരിസോണ സർവ്വകലാശാല ഡ്യൂവൽ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകൾ (രണ്ടു വർഷം അഥവാ നാല് സെമസ്റ്റർ ദൈർഘ്യം): എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. എസ് സി. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
എം. ടെക്. (മോളിക്കുലാർ മെഡിസിൻ) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)

കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിൽ പഠിക്കുവാൻ അവസരമുണ്ട്. ഡ്യൂവൽ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

എം. എസ് സി. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് / അപ്ലൈഡ് സയൻസ് / ഇലക്ട്രോണിക്സ് / ഫിസിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ / മാത്തമാറ്റിക്സ്‌ / ബയോടെക്നോളജി / ബയോമെഡിക്കൽ സയൻസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട സയൻസ് കോഴ്സുകളിൽ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.

എം. ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്

നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാനോടെക്‌നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / കെമിക്കൽ എഞ്ചിനീയറിംഗ് / എയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ് / പോളിമർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / എനർജി ആൻഡ് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / മെക്കാട്രോണിക്സ്‌ എഞ്ചിനീയറിംഗ് / മറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് / മെറ്റല്ലേർജിക്കൽ എഞ്ചിനീയറിംഗ് / ന്യൂക്ലിയർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ബയോമെഡിക്കൽ എഞ്ചിനീയറിംഗ് / ബയോടെക്നോളജി എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കിൽ

അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ, നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് / അപ്ലൈഡ് സയൻസ് / ഇലക്ട്രോണിക്സ് / ബയോടെക്നോളജി / ബയോമെഡിക്കൽ സയൻസ് എന്നിവയിൽ അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട സയൻസ് കോഴ്സുകളിൽ നേടിയ എം. എസ് സി അഥവാ തത്തുല്യ എം. എസ് സി ബിരുദം

എൻട്രൻസ് പരീക്ഷ ഇല്ല; പകരം ഓണലൈൻ ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ (https://aoap.amrita.edu/cappg-22/index/). അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25. സെപ്തംബറിൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/nano ഇ മെയിൽ: nanoadmissions@aims.amrita.edu. ഫോൺ: 0484 2858750, 08129382242

Related posts

Leave a Comment