സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തീയതികളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തീയതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെയാണ് വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതി.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്ന് മാതൃകാ പരീക്ഷ എഴുതാം. പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ വഴി സംശയ ദുരീകരണം നടത്താം.

Related posts

Leave a Comment