Connect with us
48 birthday
top banner (1)

Kerala

ഡോ.വന്ദന കേസില്‍ സിബിഐ അന്വേഷണം ഇല്ല

Avatar

Published

on


ഡോ.വന്ദന കേസില്‍ സിബിഐ അന്വേഷണം ഇല്ല. ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി.വന്ദനയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.അപൂര്‍വമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടത്തലില്‍ഇല്ല. നിലവിലെ അന്വേഷണത്തില്‍ ഹൈകോടതി തൃപ്തി രേഖപ്പെടുത്തി.സന്ദീപ് മാത്രമാണ് ഏക പ്രതി. ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി. അതേ സമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കേണ്ടതാണ്.

Continue Reading

Kozhikode

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഭര്‍ത്താവ് രാഹുല്‍ ഒന്നാം പ്രതി

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured