Kerala
റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹസ്വാസ്ഥ്യം: വൈദ്യുതി നിരക്ക് വർധന മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നാളെമുതൽ നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ന് തന്നെ വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മീഷൻ യോഗം ചേർന്നെങ്കിലും ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് യോഗം അവസാനിപ്പിച്ചു. അടുത്ത ദിവസം വീണ്ടും യോഗം ചേരും. അത് വരെ പഴയ നിരക്ക് തുടരും. യൂണിറ്റിന് 25 പൈസ മുതൽ 41 പൈസ വരെ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. എത്രത്തോളം കമ്മീഷൻ അംഗീകരിക്കുമെന്നതിലാണ് ഇനി വ്യക്തത വേണ്ടത്. നിലവിൽ നവംബറിലും യൂണിറ്റിന് 19 പൈസ സർചാർജ്ജ് പിരിക്കാൻ നേരത്തെ ബോർഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് വില കൂടുന്നത്.
Kerala
മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി
പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.
തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
Kerala
നാടിനെ നടുക്കിയ അരുംകൊല; മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
കോഴിക്കോട്: ലഹരിക്കടിമയായ മകൻ പെറ്റമ്മയെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ചോയിയോട്ടെ നാട്ടുകാർ. താമരശേരി പുതുപ്പാടി ചോയിയോടിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അടിവാരം മുപ്പതേക്ര സുബൈദ (53)യെയാണ് ഏക മകൻ ആഷിക് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ മകൻ ആഷിഖിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക
മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ശനായാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററില്‍ ചികിത്സയിലായിരുന്നു. അയല്‍വാസിയുടെ വീട്ടില്‍നിന്ന് വെട്ടുകത്തി വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് വെട്ടുകത്തി വാങ്ങിയത്. വീട്ടില്‍ നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. വാതിലടച്ച് ഇരുന്ന ആഷിഖ് നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കാടാ കത്തിവേണ്ടതെന്ന് ചോദിച്ച് ആക്രോശിച്ചു. ഇതിന് ശേഷം വീടിന് പുറത്തിറങ്ങി വെട്ടുകത്തി കഴുകി വെച്ച് വീടിനുള്ളില്‍ കയറി വാതിലടച്ചു. സക്കീന എത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ ആഷിഖ് മുന്‍പ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിരുന്നതായി വിവരം. ഇത്തരത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ പിടിച്ച് ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിനിടെ പലതവണകളിലായി കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. വെള്ളിയാഴ്ചയാണ് തിരികെ എത്തിയത്. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറഞ്ഞു.
പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സിന് പഠിക്കാന്‍ ആഷിഖ് ചേര്‍ന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ആഷിഖ് ലഹരിക്ക് അടിമയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുബൈദയും ആഷിഖും സക്കീനക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ലഹരി ഉപയോഗം രൂക്ഷമായതോടെ ഡീ അഡിക്ഷന്‍ സെന്ററിലാക്കുകയായിരുന്നു. അടുത്തിടെയായിരുന്നു സുബൈദയ്ക്ക് മസ്തിഷ്‌കാർബുദത്തിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം സുബൈദ പൂര്‍ണ വിശ്രമത്തിലായിരുന്നു. ജോലിയുടെ ഭാഗമായി സക്കീന പുറത്തുപോയ സമയത്താണ് ആഷിഖ് അരുംകൊല നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.
.
Ernakulam
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login