Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Bengaluru

ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല; കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം

Avatar

Published

on

ബെംഗളൂരു: 24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisement
inner ad

പ്രിന്റ് ജേണലിസം, ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്. വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്.
“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,” ഐഐജെഎൻഎം മെയിലിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അങ്ങേയറ്റം വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും ഐഐജെഎൻഎം മെയിലിൽ കൂട്ടിച്ചേർത്തു.

Advertisement
inner ad

Bengaluru

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം, മലയാളി യുവാവിന് ദാരുണന്ത്യം

Published

on

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ചികിത്സയിലായിരുന്നു മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Continue Reading

Bengaluru

ഡികെ ശിവകുമാറിനെതി രെ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല

Published

on

ബംഗളൂരു: മുൻ ബിജെപി സർക്കാർ ചുമത്തിയ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസം. കേസിൽ അന്വേഷണം തുടരാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി തള്ളി. ബിജെപി സർക്കാരാണ് ഡി.കെ.ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറിയത്. കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണ അനുമതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീലും ഹൈക്കോടതിയെ സമീ പിച്ചത്. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.

Continue Reading

Bengaluru

അർജുനെ കണ്ടെത്താനുള്ള ദൗത്യം; തീരുമാനം കർണാടക സർക്കാരിനു നൽകി ഉത്തര കന്നഡ ജില്ലാ ഭരണകൂടം

Published

on

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുന്നോട്ട് തുടരണമോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് കർണാടക സർക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രജര്‍ എത്തിക്കാതെ ദൗത്യം തുടരാനാകില്ല. ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അർജുന്‍റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. 22ന് തിരച്ചിലിനായി ഡ്രജർ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരിൽ എത്താമെന്ന് മഞ്ചേശ്വരം എംഎൽഎ അഷറഫും പറഞ്ഞിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured