കർഷകർ മരിച്ചതായി റിപ്പോർട്ടുകളില്ല ; ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്രം

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് വേണ്ടിയുളള പ്രക്ഷോഭത്തിൽ മരണപ്പെട്ട കർഷകർക്ക് ധനസഹായം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. പ്രക്ഷോഭത്തിനിടെ കർഷകർ മരിച്ചതായി അറിയില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിൽ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രക്ഷോഭത്തിൽ കർഷകർ മരിച്ചതായി റിപ്പോർട്ടുകളൊന്നുമില്ല. അതിനാൽ കുടുംബങ്ങൾക്ക് ധനസഹായം നൽകാനാവില്ലെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്താക്കിയത്. ഇത് സംബന്ധിച്ച രേഖകളൊന്നും സർക്കാരിന്റെ കൈവശമില്ലെന്നും മന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിക്കണമെങ്കിൽ നിയമങ്ങൾ പിൻവലിക്കുന്നതു കൂടാതെ സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമരത്തിനിടെ 719 കർഷകർ മരണപ്പെട്ടതായാണ് സംഘടനകളുടെ വാദം. ധനസഹായം നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ കർഷകർ സമരം ശക്തമാക്കാൻ സാധ്യതയുണ്ട്.

Related posts

Leave a Comment