” തേപ്പ് ” ടൈറ്റിൽ പോസ്റ്റർ റിലീസ്.


“അപർണ ഐ പി എസ്” എന്ന ചിത്രത്തിനു ശേഷം വി. എം ലത്തീഫ് നിർമ്മിച്ച്
വിനോദ് കോവൂരിനെ പ്രധാന കഥാപാത്രമാക്കി സാദിക്ക് നെല്ലി യോട്ട് സംവിധാനം ചെയ്യുന്ന
” തേപ്പ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ലാസി എന്റർടൈൻമെന്റിന്റെ രണ്ടാമത്തെ സിനിമയായ ” തേപ്പ് ” എന്ന ചിത്രത്തിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കോഴിക്കോട്ടും അട്ടപ്പാടി യുമായി ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് വി എം ലത്തീഫ് പറഞ്ഞു. സംവിധായകന്റ കഥക്ക് തിരക്കഥ സംഭാഷണം സാദിഖ്,സുധി എന്നിവർ ചേർന്ന് എഴുതുന്നു.


വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment