റേഷൻ കടക്ക് മുന്നിൽ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

ഭക്ഷ്യ നിയമം കാറ്റിൽ പറത്തി റേഷൻ വിഹിതം വെട്ടിക്കുറച്ച് പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുന്ന ഇടതു സർക്കാർ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് കൊടക്കാട് വെസ്റ്റ് കമ്മിറ്റി കൊടക്കാട് റേഷൻ കടക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.
കോനാരി മൻസൂർ അധ്യക്ഷത വഹിച്ചു.

രണ്ട് മുറികൾ മാത്രമുള്ള കൊച്ചു കൂരയിൽ അന്തിയുറങ്ങുന്ന സാധു മനുഷ്യരെ ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും എസ്. സി. എസ്. ടി. വിഭാഗങ്ങൾ, നിത്യ തൊഴിൽ എടുത്ത് ജീവിക്കുന്നവർ, കൃഷിക്കാർ, കർഷക തൊഴിലാളികൾ തുടങ്ങിയ ബഹു ഭൂരിപക്ഷം ആളുകളെയും പുറത്താക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണം എന്ന് സമരം ഉദ്ഘാടനം ചെയ്ത് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സമദ് കൊടക്കാട് ആവശ്യപ്പെട്ടു.
പി. റഫീഖ്, വി. പി. റഫീഖ്, കെ. ജംഷി, കെ. വി. കെ. ജിയാദ്, വി. കെ. റിയാസ്,സി. ശിഹാബ്, മുക്താർ തങ്ങൾ, വി. പി അൽത്താഫ്, അനീസ്,മാജിദ് വി. പി സംബന്ധിച്ചു.

Related posts

Leave a Comment