യൂത്ത് കോൺഗ്രസ് രക്തദാന യാത്ര നടത്തി

കുറ്റ്യാടി: കാർഗിൽ വിജയദിനത്തിൻ്റെ ഭാഗമായി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തദാന യാത്ര സംഘടിപ്പിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലാണ് രക്തദാനം നടത്തുന്നത്.
കുറ്റ്യാടി നടന്ന ഫ്ലാഗ് ഓഫ് വിമുക്തഭടന്മാരായ P സുബൈർ, CH വിജയകുമാർ എന്നിവർ നിർവ്വഹിച്ചു. ഇരുവരും കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളാണ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, ഇ.എം അസ്ഹർ,ബാപ്പറ്റ അലി തുടങ്ങിയവർ രക്തദാന യാത്രക്ക് അഭിവാദ്യം നേർന്നു സംസാരിച്ചു.

Related posts

Leave a Comment