യൂത്ത് കോൺഗ്രസ് നീതി മാർച്ച് നടത്തി

നിലമേൽ: നിലമേൽ CHCയിലെ വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാക്സിൻ വിതരണം സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ നിഷ ഹരീന്ദ്രനെ ജാതി പേര് പറഞ്ഞു ആക്ഷേപിച്ച ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ CHC യിലേക്ക് മാർച്ച് നടത്തി.             

  ലോകജനത കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഡോസ് വാക്സീൻ ലഭിക്കുവാൻ ജനം നെട്ടോട്ടമോടുകയാണ്. ഈ വാക്സീൻ വിതരണത്തിൽ ക്രമക്കേടുകാണിക്കുകയും സ്വകാര്യപ്രാക്ടീസ്‌ ചെയ്യുന്ന ഡോക്ടറുടെ രോഗികൾക്ക് മാത്രം വാക്സീൻ ലഭ്യമാക്കുകയും ചെയ്ത ഡോക്ടറുടെ നടപടി ക്രൂരമാണെന്ന് ധർണ ഉദ്‌ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ മുഖ്യപ്രഭാഷണം നടത്തി. ബി.എച്ച്. നിഫാൽ അധ്യക്ഷത വഹിച്ചു.ഷെമീർ കൈതോട് സ്വാഗതവും അഞ്ചു അനൂപ് നായർ നന്ദിയും പറഞ്ഞു.ആദർശ് ഭാർഗവൻ, റിയാസ് ചിതറ,എ.ആർ.റിയാസ്,അനീഷ്,എസ്.എൽ.സുജിത്ത്,അരുൺ ചിതറ,വിനീത,ഹസീന ബുഹാദ്, നിഷ ഹരീന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related posts

Leave a Comment