തൊടുപുഴയിൽ പൊലീസ് ഗുണ്ടായിസം; യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

ഇടുക്കി : ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി മാത്യുവിനെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ നേതാക്കൾക്കെതിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പൊലീസ് ഗുണ്ടായിസം. പ്രവർത്തകരെ പൊലീസ് തിരഞ്ഞുപിടിച്ച് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് പൊലീസ് ലാത്തി ചാർജിൽ ഗുരുതര പരിക്ക്.
പ്രാഥമിക പരിശോധനയിൽ ബിലാലിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റൊരു കോൺഗ്രസ് പ്രവർത്തകന്റെയും തല യ്ക്ക് പരിക്കുണ്ട്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിനെതിരായി നടന്ന അക്രമത്തിൽ ജില്ലയിലുടനീളം കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്.

Related posts

Leave a Comment