ബലാത്സംഗം തടയാൻ ശ്രമിച്ച യുവതിയെ ജീവനോടെ കത്തിച്ചു

ബംഗളൂരു: വീട്ടിൽ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയാൻ ശ്രമം. കർണാടകയിലെ യാദ്ഗിർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗംഗപ്പ ബസപ്പയാണ് പ്രതി. ഇയാൾ വീട്ടിൽ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇത് എതിർത്ത യുവതിയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പുലർച്ചെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച്‌ കയറിയത്. ബലാത്സംഗം ചെയ്യാനുള്ള ഗംഗപ്പ ബസപ്പയുടെ ശ്രമം യുവതി ചെറുത്തു. പുറത്തിറങ്ങിയ പ്രതി പെട്രോളുമായി തിരികെ എത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച്‌ യുവതിയെ തീകൊളുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Related posts

Leave a Comment